Follow Us On

28

March

2024

Thursday

ഭരണഘടനയിൽ തെളിഞ്ഞുകാണുന്ന മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണ്: ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം

ഭരണഘടനയിൽ തെളിഞ്ഞുകാണുന്ന മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണ്: ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം
തിരുവനന്തപുരം: ഭരണഘടന മുറുകെ പിടിക്കുന്ന മതേത്വരത്ത ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായിട്ടുള്ള ഒരു സമീപനമമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്നത്തെ സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന്   ആർച്ച് ബിഷപ് ഡോ. സൂസപാക്യം.
 തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അഭിമുഖത്തിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊലിറ്റന്റ് കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് സൂസപാക്യം ദേശീയ പതാക ഉയർത്തുകയും,തുടർന്ന് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു.
വളരെയധികം ആദരവോടുകൂടി, ബഹുമാനത്തോടുകൂടി, അഭിമാനത്തോടുകൂടി നമ്മൾ മുറുകെ പിടിക്കുന്നതാണ് ഭരണഘടന. സുവിശേഷ മൂല്യങ്ങൾ തന്നെയാണ് ഭരണഘടനയിൽ തെളിഞ്ഞുകാണുന്നത്. ആ മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണ്. ഈ ഭരണഘടനാ സംരക്ഷണ ദിനാചരണത്തിലൂടെ ഭാരതജനതയുടെ മുൻപിൽ പ്രകടിപ്പിക്കുന്നത് നമ്മുടെ നിലപാടാണ്.
ശക്തമായ രീതിയിൽ ഭരണഘടനയെ മുറുകെ പിടിച്ചുകൊണ്ടു അതിന്റെ മൂല്യങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടു ഏതു ത്യാഗവും സഹിച്ചു മുൻപോട്ട് പോകാമെന്ന് പ്രതിജ്ഞ നമുക്ക്  എടുക്കാം. അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ വികസനത്തിനായിട്ട്,  മൂല്യങ്ങൾ സംരക്ഷികനായിട്ടു നമ്മളെത്തന്നെ പൂർണമായി സമർപ്പിക്കണം.  അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർന്ന് മോൺസിഞ്ഞോർ ഫാ.ഡോ. നിക്കൊളാസ് ടി ഭരണഘടനയുടെ ആമുഖം വായിക്കുകയും ആർച്ചുബിഷപ്പ് ചൊല്ലി കൊടുത്ത ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ വിശ്വാസികൾ ഏറ്റുചൊലുകയും ചെയ്തു. അനേകം വിശ്വാസികൾ ചടങ്ങിൽ സംബന്ധിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?