Follow Us On

28

March

2024

Thursday

കെപിസിസി ഭാരവാഹിത്വത്തില്‍ ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകണം – കെ എല്‍ സി എ

കെപിസിസി ഭാരവാഹിത്വത്തില്‍ ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകണം – കെ എല്‍ സി എ

കെപിസിസി ഭാരവാഹികളുടെ പട്ടികയില്‍ ലത്തീന്‍ സമുദായത്തെ പാടെ തടഞ്ഞതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സംസ്ഥാന നേതൃത്വത്തിനും കത്ത് നല്‍കി. പട്ടികയില്‍ മാറ്റം വരുത്തി ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയിലാണ് സമുദായത്തിലെ ഭൂരിഭാഗം രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്നു നില്‍ക്കുന്നത്. സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒക്കെ കോണ്‍ഗ്രസ് വിജയിക്കുന്നതിന് പ്രധാന ഘടകവും അതാണ്. നിലവില്‍ പുറത്തുവന്ന കെ പി സി സി ഭാരവാഹികളുടെ പട്ടികയില്‍ ഒരാള്‍ പോലും ലത്തീന്‍ സമുദായാംഗം ഇല്ല എന്ന കാര്യം ഗൗരവമായി തന്നെ കാണും.  കേരള രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാകാത്ത ശക്തിയാണ് ലത്തീന്‍ കത്തോലിക്കര്‍. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പാര്‍ട്ടി അതിന്‍റെ ഗുണം അനുഭവിച്ചതാണ്. സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഭാരവാഹിത്വപട്ടികയില്‍ ഉണ്ടാകണം എന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ്, എബി കുന്നേപറമ്പില്‍, ഇ ഡി ഫ്രാന്‍സീസ്, ജെ സഹായദാസ്, ടി എ ഡാല്‍ഫിന്‍, ഉഷാകുമാരി, അജു ബി ദാസ്, ബിജു ജോസി, എം സി ലോറന്‍സ്, ജസ്റ്റീന ഇമ്മാനുവല്‍, പൂവം ബേബി, ജോണ്‍ ബാബു, ജസ്റ്റിന്‍ ആന്‍റണി, വിന്‍സ് പെരിഞ്ചേരി, അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, ഷൈജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?