Follow Us On

22

September

2020

Tuesday

സീറോ മലബാര്‍ സഭ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതം

സീറോ മലബാര്‍ സഭ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതം

ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളും വിചാരണകളും ദുരുദ്ദേശ്യപരം: മാര്‍ ജോസഫ് പാംബ്ലാനി
തലശേരി: സീറോ മലബാര്‍ സഭ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നു എന്ന വാദം ചില കോണുകളില്‍നിന്ന് ഉയരുന്നത് അടിസ്ഥാനരഹിതമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി. ഈ ദിവസങ്ങളില്‍ നടന്ന ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളും വിചാരണകളും ദുരുദ്ദേശ്യപരമായ സങ്കുചിത നിലപാടിന്റെ പ്രകടനങ്ങളായിരുന്നു; അദ്ദേഹം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മതേതരത്വത്തെ ഹനിക്കുന്നതും മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തുന്നതുമായ ഈ നിയമം ഭാരതമെന്ന മഹത്തായ രാജ്യത്തിന് തീരാക്കളങ്കമാണെന്നും ഇത് ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും രണ്ട് പത്രപ്രസ്താവനകളിലൂടെ സീറോ മലബാര്‍ സഭ വ്യക്തമാക്കിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സീറോ മലബാര്‍ സഭയുടെ സിനഡ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇവയാണ്: ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ നിയമനിര്‍മാതാക്കള്‍ ശ്രദ്ധിക്കണം, ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്, തിരിച്ചുപോകാന്‍ ഇടമില്ലാത്തവിധം രാജ്യത്ത് നിലവിലുള്ള അഭയാര്‍ത്ഥികളെ മതപരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും തയാറാകണം, പുതുതായി പൗരത്വം നല്‍കുന്നവരെ പുനരധിവസിപ്പിക്കുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകംകൂടി പരിഗണിക്കണം, അഭയാര്‍ത്ഥികളില്‍ ചിലരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കാനും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാര്‍ത്ഥിക്യാമ്പുകളില്‍ പാര്‍പ്പിക്കാനുമുള്ള നീക്കം ഉപേക്ഷിക്കണം, ഭാരതത്തില്‍ മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്; മാര്‍ പാംബ്ലാനി ചൂണ്ടിക്കാട്ടി.
പൗരത്വഭേദഗതി നിയമത്തിനെതിരെ ഇത്രയും വ്യക്തമായ നിലപാടെടുത്ത സീറോ മലബാര്‍ സഭയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടാകാം. സഭയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചിരുന്ന ചില തീവ്രവാദസംഘടനകളും അവയുടെ ഗുണഭോക്താക്കളുമാണ് ഈ ആരോപണത്തിന്റെ പിന്നിലും.
രാഷ്ട്രീയ പാര്‍ട്ടികളുടെ സമരവേദികള്‍ മെത്രാന്മാര്‍ പങ്കിടാറില്ല എന്ന വസ്തുത അറിയാവുന്നവര്‍പോലും ആരോപണവുമായി ഇറങ്ങിയതില്‍ അവിവേകം മാത്രമല്ല അന്ധമായ അടിയാള മനോഭാവംകൂടിയുണ്ട്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള അക്രമസമരങ്ങളെയാണ് പ്രതിഷേധസമരങ്ങള്‍ എന്നു കരുതുന്നതെങ്കില്‍ സഭ അക്രമസമരങ്ങള്‍ക്കൊപ്പമില്ല എന്നത് സത്യമാണ്; മാര്‍ ജോസഫ് പാംബ്ലാനി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?