Follow Us On

02

December

2023

Saturday

ഛാന്ദാ രൂപതയിലെ കാണാക്കാഴ്ചകള്‍…

ഛാന്ദാ രൂപതയിലെ കാണാക്കാഴ്ചകള്‍…

പരിശുദ്ധാത്മാവിന്റെ വീണ’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിശുദ്ധ എഫ്രേമിന്റെ നാമധേയത്തിലാണ് ഭാരതത്തിന്റെ ഹൃദയഭൂമിയായ മധ്യപ്രദേശിലെ സത്‌നാ പട്ടണത്തില്‍ സീറോ മലബാര്‍ സഭയുടെ മിഷന്‍ ചൈതന്യമുള്ള വൈദികരെ വാര്‍ത്തെടുക്കുന്ന സെന്റ് എഫ്രേം മേജര്‍ സെമിനാരി സ്ഥിതിചെയ്യുന്നത്.
വൈദിക പരിശീലനമെന്നത് സഭയെ സംബന്ധിച്ച്ഏറ്റവും ഉത്തരവാദിത്വ പൂര്‍ണമായ ജോലിയാണ്. സഭയുടെ വര്‍ത്തമാനവും ഭാവിയുമെല്ലാം ഒരുപരിധിവരെ വൈദിക പരിശീലനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആയതിനാല്‍ എല്ലാ വ്യക്തിസഭകള്‍ക്കും തനതായ വൈദിക പരിശീലന ക്രമം ഉണ്ടായിരിക്കണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്‌ബോധിപ്പിക്കുന്നു (വൈദികപരിശീലനം, 1). ഇപ്രകാരം, വൈദിക പരിശീലനത്തെക്കുറിച്ചുള്ള കൗണ്‍സില്‍ ദര്‍ശനങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടതുകൊണ്ടാണ് സീറോ മലബാര്‍ സഭയ്ക്ക് മിഷന്‍ പ്രദേശത്ത് സ്വന്തമായ ഒരു മേജര്‍ സെമിനാരി വേണമെന്ന ആശയം സത്‌നാ രൂപതയുടെ പ്രഥമാധ്യക്ഷനായിരുന്ന മാര്‍ അബ്രാഹം മറ്റം മുന്നോട്ട് വച്ചത്. മിഷന്‍ പ്രദേശങ്ങളിലുള്ള സീറോ മലബാര്‍ സഭയിലെ മറ്റുരൂപതകളുടെയും മെത്രാന്മാരുടെയും അകമഴിഞ്ഞ പ്രോത്സാഹനത്തോടും പിന്തുണയോടുംകൂടി മാര്‍ അബ്രാഹംമറ്റം 1992 ജൂലൈ മൂന്നിന് സെന്റ് എഫ്രേം മേജര്‍സെമിനാരിക്ക് തറക്കല്ലിട്ടു.
മാര്‍ അബ്രാഹം മറ്റത്തിന്റെ കരചാതുരിയില്‍ രൂപം കൊണ്ട ഈ മിഷന്‍ സെമിനാരി മൈഹര്‍-ചിത്രകൂട് തീര്‍ത്ഥാടന ഹൈവേയുടെ ഓരത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.
ചുരുങ്ങിയ കാലയളവില്‍ തന്നെ ഈ സെമിനാരി അഭൂതപൂര്‍വമായ വളര്‍ച്ചയും നേട്ടങ്ങളും കൈവരിക്കുകയുണ്ടായി. 24 ബാച്ചുകളിലായി മുന്നൂറ്റമ്പതോളം സെമിനാരി വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും വൈദികപട്ടം സ്വീകരിച്ചിട്ടുണ്ട്.
2014 മാര്‍ച്ച് 29 ന് സീറോ മലബാര്‍ സഭയുടെ സിനഡല്‍ സെമിനാരി എന്നപദവിയിലേക്ക് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉയര്‍ത്തിയത് സത്‌നാ സെമിനാരിയുടെ ചരിത്രത്തിലെ സുവര്‍ണ നിമിഷമായിരുന്നു. സിനഡല്‍ സെമിനാരിയെന്ന നിലയില്‍ സീറോമലബാര്‍ സഭയുടെ മിക്കരൂപതകളില്‍ നിന്നുമുള്ളവൈദിക വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടിവരുന്നു.
പൗരസ്ത്യ ആരാധനക്രമത്തിനും പാരമ്പര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള ആധ്യാത്മികപരിശീലനം സെന്റ് എഫ്രേം മേജര്‍ സെമിനാരിയുടെ തനതുസവിശേഷതയാണ്.
രൂപീകരണം നല്‍കുന്നവരുടെ പ്രധാനദൗത്യം രൂപീകരിക്കപ്പെടുന്നവര്‍ക്ക് ഈശോയെ അനുഗമിക്കുന്നതിലുള്ള സൗന്ദര്യവും അതു പൂര്‍ത്തിയാക്കുന്നതിനുള്ള സിദ്ധിയും പകര്‍ന്നുകൊടുക്കുകയെന്നതാണ്.
വൈദിക പരിശീലനരൂപീകരണമെന്നത് ഒരു താത്കാലിക പ്രതിഭാസമല്ല. മറിച്ച്, അതിന് നിരന്തരഒരുക്കവും സമര്‍പ്പണ ബുദ്ധിയും ആവശ്യമാണല്ലോ. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും സംസ്‌കാരങ്ങളില്‍നിന്നും വരുന്ന വൈദികവിദ്യാര്‍ത്ഥികള്‍ക്ക് പ്രേഷിതാഭിമുഖ്യം നല്‍കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമസന്ദര്‍ശനം വൈദികപരിശീലത്തിന്റെ ഒരു ഭാഗമായി മാറ്റിയിരിക്കുന്നു. ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകവഴി സെമിനാരിക്കാര്‍ക്ക്തങ്ങളുടെ ചുറ്റുമുള്ളവരുടെ വേദനകളും ദാരിദ്ര്യവുമെല്ലാം നേരിട്ടു മനസിലാക്കാന്‍ കഴിയുന്നു.
വടക്കേ ഇന്ത്യയിലെ ഏക പൗരസ്ത്യ ദൈവശാസ്ത്രകലാലയമായ സെന്റ് എഫ്രേം മേജര്‍ സെമിനാരിയില്‍ സുവിശേഷത്തിന്റെ സാംസ്‌കാരികാനുരൂപണം, മിഷന്‍ദൈവശാസ്ത്രം എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്നു.
കാല്‍ലക്ഷത്തിലധികം പുസ്തകങ്ങളും ഇരുന്നൂറില്‍പ്പരം ജേര്‍ണലുകളും സ്വന്തമായുള്ള ലൈബ്രറി സെമിനാരിയുടെ വിജ്ഞാനസ്രോതസായി വര്‍ത്തിക്കുന്നു. നിത്യസൗഭാഗ്യത്തിനായി ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ട മാര്‍ അബ്രാഹം മറ്റം തന്റെ സ്വകാര്യഗ്രന്ഥശേഖരം മുഴുവന്‍ സത്‌നാ സെമിനാരിക്ക് സംഭാവന ചെയ്തുവെന്നതും ഇത്തരുണത്തില്‍ സ്മരണീയമാണ്. സത്‌നാ രൂപതയുടെ ദ്വിതീയാധ്യക്ഷനായിരുന്ന മാര്‍ മാത്യു വാണിയകിഴക്കേലും സെമിനാരിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സത്‌നാ രൂപതയുടെ ഇപ്പോഴത്തെ അധ്യക്ഷന്‍ മാര്‍ ജോസഫ് കൊടകല്ലില്‍, ഉജ്ജെയിന്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എന്നിവരടങ്ങുന്ന സിനഡല്‍ കമ്മീഷന്‍ സെമിനാരിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും നേര്‍വഴിക്കുനയിക്കുകയുംചെയ്യുന്നു. സത്‌നാരൂപതാംഗമായ റവ. ഡോ. ജോസഫ് ഒറ്റപുരയ്ക്കല്‍ ആണ് ഇപ്പോഴത്തെ സെമിനാരി റെക്ടര്‍.
പ്രേഷിതാഭിമുഖ്യമുള്ള അജപാലകരെ രൂപപ്പെടുത്തിയെടുക്കുന്ന സെന്റ് എഫ്രേം മേജര്‍സെമിനാരി സീറോ മലബാര്‍ സഭയുടെ പ്രേഷിതമുഖമാണെന്നതില്‍ സംശയമില്ല.

ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?