Follow Us On

06

August

2020

Thursday

പ്രകൃതിദുരന്തങ്ങളിൽ താങ്ങാകാൻ പദ്ധതിയുമായി ഓസ്ട്രേലിയൻ കത്തോലിക്കാ സഭ

പ്രകൃതിദുരന്തങ്ങളിൽ താങ്ങാകാൻ പദ്ധതിയുമായി ഓസ്ട്രേലിയൻ കത്തോലിക്കാ സഭ

ഓസ്‌ട്രേലിയ: പ്രകൃതിദുരന്തങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് ഓസ്ട്രേലിയയിലെ കത്തോലിക്കാ സഭ. കാത്തലിക്ക് എമർജൻസി റിലീഫ് ഓസ്‌ട്രേലിയ(സിഇആർഎ) എന്ന ഈ പദ്ധതി പ്രകൃതിദുരന്തങ്ങളുടെ കാലത്ത് രാജ്യത്തെ വിവിധ കത്തോലിക്ക സംഘങ്ങളെ സഹായിക്കാനും അതുവഴി ദുരിതമനുഭവിക്കുന്നവരെ പുനരുദ്ധരിക്കാനുമാണ് ലക്ഷ്യമാക്കുന്നത്.

ഓസ്ട്രേലിയൻ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ്, കാത്തലിക് റിലീജിയസ് ഓസ്ട്രേലിയ, കാത്തലിക് സോഷ്യൽ സർവീസസ് ഓസ്ട്രേലിയ, നാഷണൽ കാത്തലിക് എഡ്യൂക്കേഷൻ കമ്മീഷൻ എന്നീ സംഘടനകളാണ് ഈ പുതിയ സംരംഭത്തിന് പിന്നിൽ. രാജ്യത്തുള്ള മറ്റ് കത്തോലിക്കാ സംഘടനകളും ഉടൻതന്നെ ഈ പദ്ധതിയുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും.

നിലവിൽ ബുഷ്ഫയറിന്റെ ദുരന്തങ്ങളിൽ നിന്ന് ഇനിയും കരകയറാത്തവരെ സഹായിക്കുക, അതുപോലെ തന്നെ ഇനിയൊരു പ്രകൃതിദുരന്തമുണ്ടായാൽ എത്രയും വേഗത്തിൽതന്നെ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുക എന്നിവയ്ക്കുവേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതിയെന്ന് ബിഷപ്പ്‌സ് കോൺഫറൻസ് അറിയിച്ചു. ആത്യന്തികമായി പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വസ്തതയോടെ പ്രവർത്തിക്കാനുള്ള നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ വിളി പിന്തുടരാനുള്ള ആഹ്വാനമാണ് ഇത്തരത്തിലൊരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാൻ ഇടയായതെന്ന് കാത്തലിക്ക് സോഷ്യൽ സർവീസസ് ഓസ്ട്രേലിയയുടെ സി.ഇ.ഒ ഡോ. ഉർസുല സ്റ്റീഫൻസും കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?