Follow Us On

28

March

2024

Thursday

ക്രിസ്തു, ക്രൈസ്തവ ജീവിതത്തിന്റെ മാറ്റ് തെളിയിക്കുന്ന ഉരകല്ല്: ഫ്രാൻസിസ് പാപ്പ

ക്രിസ്തു, ക്രൈസ്തവ ജീവിതത്തിന്റെ മാറ്റ് തെളിയിക്കുന്ന ഉരകല്ല്: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ക്രൈസ്തവ ജീവിതത്തിന്റെ മാറ്റ് തെളിയിക്കുന്ന ഉരകല്ല് ക്രിസ്തുവാണെന്നും ഒരു വ്യക്തി എത്രത്തോളം ക്രിസ്തുവിനെപ്പോലെ ആയിത്തീരുമെന്നതാണ് ക്രൈസ്തവജീവിതത്തിന്റെ വിജയമെന്നും ഫ്രാൻസിസ് പാപ്പ. പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ ജീവിതത്തിന്റെ മാറ്റ് അളക്കാനുള്ള മൂന്ന് അളവുകോലുകളും അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു.

‘ക്രിസ്തുവിന്റെ ജീവിതശൈലിയിൽ മുന്നേറാനുള്ള കൃപയ്ക്കു വേണ്ടിയാണ് ക്രൈസ്തവർ പ്രത്യാശിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും പരിശ്രമിക്കേണ്ടതും അങ്ങനെയെങ്കിൽ കുരിശുകളെ നാം ഒരിക്കലും ഭയക്കില്ല. തരംതാഴ്ത്തലുകളെയും അപമാനങ്ങളെയും ഒരിക്കലും മ്ലേച്ഛമായി കരുതുകയുമില്ല. കാരണം കുരിശും സഹനവും വിനയവുമാണ് മനുഷ്യരക്ഷയ്ക്ക് ക്രിസ്തു ഉപാധികളാക്കിയത്. അതിനാൽ കുരിശുകളും സഹനവും ത്യാഗവും വിനയവുമാണ് ക്രൈസ്തവ ജീവിതത്തിന്റെ മാറ്റ് അളക്കാനുള്ള അളവുകോലുകൾ,’ പാപ്പ ചൂണ്ടിക്കാട്ടി.

ക്രിസ്തുവിന്റെ വിനയഭാവവും അവിടുത്തെ സഹനവും സ്നേഹവും ക്രൈസ്തവരായ നാം ജീവിതത്തിൽ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. പൊള്ളയായ ക്രൈസ്തവ ജീവിതങ്ങൾ നിറപ്പകിട്ടോടെ അണിഞ്ഞു നടക്കുന്ന നിരവധിപേരുണ്ട്. അവർ ‘പേരിനു മാത്രം ക്രൈസ്തവരാണ്’എന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?