തൃശൂർ: പ്രാർത്ഥന ഭൗതിക ആവശ്യങ്ങൾക്കുവേണ്ടി മാത്രമാകരുതെന്നും ഭൗതിക കാര്യങ്ങൾമാത്രം ചോദിച്ചാൽ ദൈവം ഒഴിഞ്ഞുമാറുമെന്നും സുപ്രസിദ്ധ വചനപ്രഘോഷകൻ ഫാ. ഡൊമിനിക് വാളന്മനാൽ. പരിശുദ്ധാത്മാവിന്റെ നിറവിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഉദ്ബോധിപ്പിച്ച അദ്ദേഹം, വാങ്ങിക്കുന്നവരായി മാത്രം മാറാതെ കൊടുക്കുന്നവരായി മാറണമെന്നും ഓർമിപ്പിച്ചു. പോട്ട ദേശീയ ബൈബിൾ കൺവെൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അണക്കര ധ്യാനകേന്ദ്രം ഡയറക്ടർകൂടിയായ അദ്ദേഹം.
ജഡികപാപങ്ങളുടെയും മദ്യപാനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പിറകെ പോകുമ്പോൾ വിശ്വാസം നഷ്ടപ്പെടും. യേശുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകി വചനാധിഷ്~ിതമായ ജീവിതം നയിക്കണം. ഓരോ ക്രൈസ്തവനും തന്നിൽ പരിശുദ്ധാത്മാവ് വസിക്കുന്നുണ്ടെന്നു തിരിച്ചറിയണം. പ്രാർത്ഥിക്കുന്ന വ്യക്തിയിൽ പരിശുദ്ധാത്മാവ് നിറയും. സത്യസന്ധമായി പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവ് കൂടുതൽ പ്രവർത്തിക്കുമെന്നും ഫാ. ഡൊമിനിക് വാളന്മനാൽ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *