Follow Us On

20

March

2023

Monday

മക്കളുടെ ഘാതകന് മാപ്പ് നൽകി അമ്മ; അമ്പരപ്പിക്കുന്ന ക്രിസ്തീയസാക്ഷ്യത്തിന് ലോകം വീണ്ടും സാക്ഷി

മക്കളുടെ ഘാതകന് മാപ്പ് നൽകി അമ്മ; അമ്പരപ്പിക്കുന്ന  ക്രിസ്തീയസാക്ഷ്യത്തിന് ലോകം വീണ്ടും സാക്ഷി

സച്ചിൻ എട്ടിയിൽ

സിഡ്‌നി: തന്റെ മൂന്നു മക്കളുടെ ജീവൻ കവർന്ന  മദ്യപാനിയായ ട്രക്ക് ഡ്രൈവർക്ക് മാപ്പ് നൽകിയ ലീല അബ്ദളള എന്ന കത്തോലിക്കാ വിശ്വാസിയായ അമ്മ വാർത്തകളിൽ ഇടംപിടിക്കുകയാണ്.  ശനിയാഴ്ചയായിരുന്നു ഓസ്‌ട്രേലിയയെ നടുക്കിയ കാർ അപകടം.

സിഡ്‌നിയിലെ ഓട്ട്‌ലാൻഡ്‌സ് ഗോൾഫ് ക്ലബ്ബിന് സമീപത്തുള്ള ബട്ടിംഗ്ടൺ റോഡിലൂടെ നടന്നുപോകവേ ലീല അബ്ദളളയുടെ മൂന്ന് മക്കൾ ഉൾപ്പെടെ നാല് കുട്ടികളെ സാമുവൽ ഡേവിഡ്‌സൺ എന്നയാളുടെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ലീല അബ്ദളളയുള്ള മക്കളായ ആന്റണി,  ഏഞ്ജലീന, സിയന്ന എന്നിവർക്കൊപ്പം അവരുടെ ബന്ധുവായ ഒരു കുട്ടികൂടി അപകടത്തിൽ കൊല്ലപ്പെട്ടു.

അപകടസമയത്ത് സാമുവൽ ഡേവിഡ്‌സൺ അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു. തിങ്കളാഴ്ച ദിവസം  അപകടം നടന്ന സ്ഥലത്ത് ലീല അബ്ദളള എത്തി തന്റെ മക്കൾ ഉൾപ്പെടെ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിച്ചു.

ജപമാലയും കൈയിലേന്തി പ്രാർത്ഥിക്കുന്ന കാഴ്ച അവിടെ കൂടി നിന്നവരെ കണ്ണീരിലാഴ്ത്തി. മക്കളുടെ മരണത്തിന് കാരണക്കാരനായ ഡ്രൈവർക്ക്  മാപ്പ് നൽകുന്നുവെന്നും ലീല അബ്ദളള പറഞ്ഞു.

മക്കളുടെ മരണ വാർത്ത അറിഞ്ഞതിനുശേഷം, ദൈവത്തിൽനിന്നാണ് ശക്തി സ്വീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മറ്റെന്തിനെക്കാളും ആത്മീയത മക്കൾക്ക് പകർന്നു നടക്കാനാണ് താനും ഭർത്താവും ശ്രമിച്ചിട്ടുള്ളത്. കുട്ടികളെ ബൈബിൾ വായിക്കാനും ജപമാല ചെല്ലാനും  വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാനും മക്കളെ പരിശീലിപ്പിക്കുമായിരുന്നുവെന്നും  ഇറാനിയൻ വംശജയായ ലീല അബ്ദളള പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?