Follow Us On

05

August

2020

Wednesday

ആശുപത്രികൾ ഭവനങ്ങൾക്ക് സമാനമാകണം; ആതുരശുശ്രൂഷകർക്ക് പാപ്പയുടെ ഓർമപ്പെടുത്തൽ

ആശുപത്രികൾ ഭവനങ്ങൾക്ക് സമാനമാകണം; ആതുരശുശ്രൂഷകർക്ക് പാപ്പയുടെ ഓർമപ്പെടുത്തൽ

വത്തിക്കാൻ സിറ്റി: ആശുപത്രികൾ രോഗികളെ സ്വാഗതം ചെയ്യുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഭവനങ്ങളായി മാറണമെന്ന് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിൽ എത്തിയ ഗ്രുപ്പോ വില്ല മരിയ കെയർ ആന്റ് റിസർച്ച് സെന്ററിലെ ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

നിങ്ങൾക്ക് മുമ്പിലെത്തുന്ന രോഗികളെ വെറും സംഖ്യകളായി മാത്രം പരിഗണിക്കരുത്. മനുഷ്യത്വം ആവശ്യമുള്ള ഒരു വ്യക്തിയായി വേണം അവരെ കാണാൻ. സൗഹൃദവും ധാരണയും ദയയും നൽകി രോഗികളെ ആശ്വസിപ്പിക്കുന്ന വീട്ടുകാരായി നിങ്ങൾ ഓരോരുത്തരും മാറണം. നിങ്ങളുടെ ഉത്തരവാദിത്വങ്ങളെ അർപ്പണബോധത്തോടെ കൈകാര്യം ചെയ്യണം. സഹാനുഭൂതിയോടും സേവനമനോഭാവത്തോടും ക്ഷമയോടുംകൂടിവേണം രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടതെന്നും പാപ്പ ഓർമ്മിപ്പിച്ചു.

1973ൽ ഇറ്റലിയിൽ സ്ഥാപനമായ വില്ല മരിയ കെയർ ആന്റ് റിസർച്ച് സെന്റർ ഇന്ന് ഇറ്റലിയടക്കം ആറ് രാജ്യങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ടിക്കുന്ന ഒരു സ്ഥാപനമാണ്. നിരവധി രോഗികൾക്ക് ഉചിതമായ പരിചരിച്ച് സ്‌നേഹവും കരുതലും നൽകിയ ഈ സ്ഥാപനത്തോടും ഇവിടെ ശുശ്രൂഷ ചെയ്യുന്നവരോടും ശുശ്രൂഷയിൽ കഴിയുന്ന രോഗികളോടുമുള്ള പ്രത്യേക അടുപ്പവും പാപ്പ പ്രകടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?