Follow Us On

06

August

2020

Thursday

ദയാവധം ഉദാരമാക്കാൻ തയാറെടുത്ത്‌ കനേഡിയൻ സർക്കാർ; ആശങ്ക അറിയിച്ച് മെത്രാൻ സമിതി

ദയാവധം ഉദാരമാക്കാൻ തയാറെടുത്ത്‌ കനേഡിയൻ സർക്കാർ; ആശങ്ക അറിയിച്ച് മെത്രാൻ സമിതി

കാനഡ: രാജ്യത്ത് ദയാവധം ഉദാരമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി കനേഡിയൻ കാത്തലിക്ക് ബിഷപ്പ്‌സ് കോൺഫറൻസ്. ‘മെഡിക്കൽ അസിസ്റ്റൻസ് ഇൻ ഡൈയിംഗ്’ (എം.എ.ഐ.ഡി) എന്ന ഈ നിയമ നിർമ്മാണത്തെക്കുറിച്ച് കൂടുതൽ വിപുലവും സമഗ്രവും നിഷ്പക്ഷവുമായ പഠനം നടത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് വിന്നിപെഗ്‌ ആർച്ച്ബിഷപ്പ് റിച്ചാർഡ് ഗഗ്നോൺ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കത്തെഴുതിയത്.

സാമൂഹികവും ആരോഗ്യപരവും ധാർമ്മികവുമായ എല്ലാ ഘടകങ്ങളും ശ്രദ്ധാപൂർവ്വവും സമഗ്രമായും പരിഗണിച്ച് കൂടുതൽ നിയമപരമായ മാറ്റങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എം.എ.ഐ.ഡി എന്ന ഈ നിയമനിർമ്മാണം  മുൻകൂട്ടി കാണാനാകാത്ത മരണത്തെ ദയാവധത്തിന് വിട്ടുകൊടുക്കുന്നുവെന്നത് വളരെയധികം വേദനാജനകമാണ്.

പ്രായപൂർത്തിയാകാത്തവരുടെയും മാനസികരോഗികളുടെയും ബുദ്ധിമാന്ദ്യമുള്ളവരുടെയും സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും അത് നിയമപരമായി വെല്ലുവിളിക്കപ്പെടാനും അസാധുവാക്കാനും കഴിയുകയും ചെയ്യുമെന്നതിന്റെ തെളിവുമാണിതെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ പാർലമെന്റിലെ മറ്റ് നാല് പാർട്ടികളെ പ്രതിനിധീകരിക്കുന്ന മൂന്ന് അംഗങ്ങളെകൂടി അഭിസംബോധന ചെയ്തുകൊണ്ടാണ് അർച്ച്ബിഷപ്പ് കത്തെഴുതിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?