മൂവാറ്റുപുഴ : വൈദ്യശാസ്ത്രപരമായഗര്ഭാറുതി ബില്ലിലൂടെ ഭ്രൂണഹത്യാ നിയമാനുമതിആറുമാസമാക്കി പ്രസവത്തിനു തൊട്ടുമുമ്പുവരെ ഭ്രൂണഹത്യ നടത്താമെന്നുള്ളകേന്ദ്ര സര്‍ക്കാര്‍ നിയമം പിന്വലിക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് കെ.സി.ബി.സി പ്രോ-ലൈഫ്സമിതിഎറണാകുളംമേഖലമൂവാറ്റുപുഴ നെസ്റ്റ്കോതമംഗലം രൂപതപാസ്റ്ററല്സെന്ററില്ഒരുമിച്ചുകൂടി പ്രതിഷേധിച്ചു.ജനിക്കാനുംജീവിക്കാനുമുള്ള അവകാശംഒരു ഗര്‍ഭസ്ഥ ശിശുവിനുമുണ്ടെന്നും ഗര്ഭച്ചിദ്രംഒരുമത പ്രശ്നമല്ലെന്നും ജീവന് മരണ പ്രശ്നമാണെന്നുംജീവനെ സ്നേഹിക്കുന്ന,ആദരിക്കുന്ന സംരക്ഷിക്കുന്നനവസംസ്കാരത്തിനായി പ്രോ-ലൈഫ് നിലകൊള്ളുന്നതെന്ന് പ്രതിഷേധ സംഗമംഉദ്ഘാടനം ചെയ്യ്ത്മേഖലഡയറക്ടര് ഫാ.അരുണ്‍ വലിയതാഴത്ത് പറഞ്ഞു.കോതമംഗലം രൂപതയിലെ പ്രോലൈഫ്രൂപത പ്രസിഡന്റ്സോജി,സെക്രട്ടറിജോബി, ടോമിദിവ്യരക്ഷാലയം, മേഖല പ്രസിഡന്റ്ജോണ്‍സണ്‍ സി എബ്രാഹം,വൈസ് പ്രസിഡന്റ് ബിന്ദുവള്ളമറ്റം,ആനിമേറ്റര്‍ സി.ജൂലി ഗ്രേസ്എസ്.ഡി,സെക്രട്ടറിജോയിസ്മുക്കുടം,മോളിജോര്ജ്തുടങ്ങിയവര് നേത്യത്വം നല്കി.ജീവവിസ്മയംമാജിക്ഷോയിലൂടെവിഷയാവതരണം നടത്തി.യുവജനങ്ങളടക്കം നിരവധി പേര് പ്രതിഷേധസംഗമത്തില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *