Follow Us On

06

August

2020

Thursday

ബൈബിൾ വായിക്കണം, പങ്കുവെക്കണം: ബോക്‌സിങ് താരം പക്വിയാവോയുടെ ആഹ്വാനം തരംഗമാകുന്നു

ബൈബിൾ വായിക്കണം, പങ്കുവെക്കണം: ബോക്‌സിങ് താരം പക്വിയാവോയുടെ ആഹ്വാനം തരംഗമാകുന്നു

മനില: ബൈബിൾ വായിക്കാനും വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാനുമുള്ള പ്രമുഖ ബോക്‌സിങ് താരം മാനി പക്വിയാവോയുടെ ആഹ്വാനം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ദേശീയ ബൈബിൾ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യവേയാണ് ദൈവവചനത്തിന്റെ ശക്തിയെ കുറിച്ച് ഫിലീപ്പീൻസ് സെനറ്റർകൂടിയായ അദ്ദേഹം വാചാലനായത്.

‘ജീവിതം ഹ്രസ്വമാണ്. അതിനാൽ ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കുന്ന കാര്യം ഉറപ്പാക്കണം. ബൈബിൾ നമ്മെ സത്യത്തിലേക്ക് നയിക്കും. അത് നമ്മുടെ ജീവിതത്തിലെ വഴികാട്ടിയാണ്,’ ഹെലികോപ്റ്റർ അപകടത്തിൽ ഈയിടെ കൊല്ലപ്പെട്ട ബാസ്‌കറ്റ് ബോൾ ഇതിഹാസം കോബ് ബ്രെയനെ അനുസ്മരിച്ച് പക്വിയാവോ പറഞ്ഞു.

തികഞ്ഞ കത്തോലിക്കാ വിശ്വാസിയും ക്രിസ്തുവിശ്വാസം സാക്ഷ്യപ്പെടുത്തുന്നതിൽ മടികാട്ടാത്ത സെലിബ്രിറ്റിയായിരുന്നു കാബ് ബ്രെയൻ. അദ്ദേഹത്തിന്റെയും മകളുടെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു പക്വിയാവോ.

ലോക പ്രശസ്ത താരമാണെങ്കിലും ക്രിസ്തുവിശ്വാസത്തിനും ദൈവവചനത്തിനും പ്രാധാന്യം നൽകുന്ന പക്വിയാവോ, ബോക്‌സിങ് റിങ്ങുകളിലെ വിജയങ്ങൾക്ക് നന്ദി സമർപ്പിക്കുന്നത് ദൈവത്തിനാണ്. ജനുവരിയിലെ അവസാന തിങ്കളാഴ്ച ദേശീയ ബൈബിൾ ദിനമായി ആചരിക്കാനുള്ള നടപടികൾക്ക് മുൻകൈയെടുത്തതും അദ്ദേഹംതന്നെ.

സർക്കാർ ഉദ്യോഗസ്ഥരും സിനിമാപ്രവർത്തകരും ബിസിനസുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത യോഗത്തിൽവെച്ച് നൂറുകണക്കിന്‌
ബൈബിളുകൾ വിതരണം ചെയ്യുകയും ചെയ്തു. പ്രശസ്ത സുവിശേഷ പ്രഘോഷകനും മലയാളിയുമായ രവി സക്കറിയാസും സന്നിഹിതനായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?