Follow Us On

17

February

2020

Monday

ഓരോ ജീവനും ദൈവത്തിന്റെ വിശുദ്ധ സമ്മാനം; കക്ഷി ഭേദമെന്യേയുള്ള കോൺഗ്രസ് അംഗങ്ങളെ ഓർമിപ്പിച്ച് ട്രംപ്‌

ഓരോ ജീവനും ദൈവത്തിന്റെ വിശുദ്ധ സമ്മാനം; കക്ഷി ഭേദമെന്യേയുള്ള കോൺഗ്രസ് അംഗങ്ങളെ ഓർമിപ്പിച്ച് ട്രംപ്‌

വാഷിംഗ്ടൺ ഡി.സി: ജീവൻ ദൈവത്തിന്റെ ദാനമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചും വൈകിയ വേളയിലുള്ള ഗർഭച്ഛിദ്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാപ്പിറ്റോൾ ഹില്ലിലെ ‘സ്റ്റേറ്റ് ഓഫ് ദ യൂണിയൻ’ വാർഷിക പ്രഭാഷണത്തിലാണ് ഗർഭച്ഛിദ്രത്തിനെതിരായ തന്റെ നിലപാട് ആദ്ദേഹം ആവർത്തിച്ചത്.

‘നാം റിപ്പബ്ലിക്കനോ ഡെമോക്രാറ്റോ, സ്വതന്ത്രനോ ആരുമായികൊള്ളട്ടെ, ഓരോ ജീവനും ദൈവത്തിന്റെ വിശുദ്ധ സമ്മാനമാണെന്ന കാര്യം നാം തീർച്ചയായും അംഗീകരിക്കണം,’ ഗർഭാവസ്ഥയുടെ അവസാനനാളുകളിലെ ഗർഭച്ഛിദ്രം നിരോധിക്കണമെന്ന് കോൺഗ്രസ് അംഗങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.

വെറും 21 ആഴ്ചയും ആറ് ദിവസവും പ്രായമുള്ള, വളർച്ചയെത്താതിരുന്ന ഗർഭസ്ഥ ശിശുവിനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന സംഭവം വിവരിച്ചുകൊണ്ടാണ് ജീവന്റെ മൂല്യത്തിന് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് ട്രംപ് വാചാലനായത്. 2017ൽ കാൻസാസ് സിറ്റിയിലെ സെന്റ് ലുക്ക് ഹോസ്പിറ്റലിൽ ജനിച്ച എല്ലി ഷ്‌നീഡർ എന്ന കുഞ്ഞ് ഇന്ന് രണ്ട് വയസുള്ള പൂർണ ആരോഗ്യവതിയാണ്.

ഓരോ കുഞ്ഞും ജീവിതത്തിലെ ഓരോ അത്ഭുതങ്ങളാണെന്ന കാര്യം എല്ലി നമ്മെ ഓർമിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഒരു പൗണ്ടിൽ താഴെ തൂക്കവുമായി ജനിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടർമാരുടെ അധ്വാനത്തെയും മാതാപിതാക്കളുടെ പ്രാർത്ഥനയെയും അഭിനന്ദിക്കുകയും ചെയ്തു.

‘എല്ലിയെപ്പോലെ ജീവിക്കാൻ ഓരോ കുട്ടിക്കും അവകാശമുണ്ട്. അതുകൊണ്ടാണ് നിയോനാറ്റൽ ഗവേഷണങ്ങൾക്കായി അഞ്ച് കോടി ഡോളർ കൂടി വകയിരുത്തണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുന്നത്,’ എല്ലി ജനിച്ച ആശുപത്രിയിൽ ഇതേരീതിയിൽ പിറന്ന 50% കുട്ടികളും ഇന്ന് ജീവിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ട്രംപ് പ്രസ്താവന നടത്തുമ്പോൾ എല്ലിക്കൊപ്പം സദസിൽ സന്നിഹിതരായിരുന്ന അവളുടെ അമ്മ നിറകണ്ണുകളോടെയാണ് ട്രംപിന്റെ വാക്കുകൾ ശ്രവിച്ചത്. ഇന്റർനാഷ്ണൽ പ്ലാൻഡ് പാരന്റ്ഹുഡ് പോലുള്ള ഗർഭച്ഛിദ്ര അനുകൂല സംഘടനകൾക്ക് നൽകുന്ന വിദേശ സഹായങ്ങൾ നിർത്തണമെന്നും ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?