Follow Us On

09

April

2020

Thursday

അഭയാർത്ഥികളുടെ നിലവിളി കേൾക്കാൻ പാപ്പയുടെ പ്രത്യേക പ്രാർത്ഥനാ നിയോഗം

അഭയാർത്ഥികളുടെ നിലവിളി കേൾക്കാൻ പാപ്പയുടെ പ്രത്യേക പ്രാർത്ഥനാ നിയോഗം

വത്തിക്കാൻ സിറ്റി: അഭയാർത്ഥികളുടെയും മനുഷ്യക്കടത്തിനിരയാകുന്നവരുടെയും വേദനകൾ കേൾക്കുന്നതിനുവേണ്ടി ഫെബ്രുവരി മാസത്തെ പ്രാർത്ഥനകൾ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ലോകം മുഴുവനുമുള്ള കത്തോലിക്കർ ഈ പ്രത്യേക പ്രാർത്ഥനാ നിയോഗത്തോട് ചേർന്നുനിൽക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. വീഡിയോ സന്ദേശത്തിലൂടെ പ്രതിമാസ പ്രാർത്ഥനിയോഗം പങ്കുവെയ്ക്കുകയായിരുന്നു പാപ്പ.

സാമ്പത്തികനേട്ടത്തിനുവേണ്ടി എന്തുംചെയ്യാൻ ധൈര്യപ്പെടുന്ന അനേകരുണ്ട് നമുക്ക് ചുറ്റും. എന്നാൽ അങ്ങനെ വൃത്തികെട്ടതും അടിത്തറയില്ലാത്തതുമായ വഴികളിലുടെ നേടുന്നത് വെറും പണം മാത്രമാണ്. ഈ സാഹചര്യത്തിൽ മനുഷ്യക്കടത്തിന് ഇരയാകുന്ന കുടിയേറ്റ ജനതയുടെ നിലവിളി കേൾക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനും നാം സന്നദ്ധരാകണം. അഭയാർത്ഥികളെ സംരക്ഷിക്കുകയെന്നത്, അവരുടെ വാക്കുകൾക്ക് കതോർക്കുകയെന്നത് നമ്മുടെ കടമയാണെന്നും പാപ്പ വീഡിയോ സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?