Follow Us On

17

February

2020

Monday

ബിബ്ലിയ 2020: ടീം സോർഡ്‌സ് കിരീടം നിലനിർത്തി

ബിബ്ലിയ 2020: ടീം സോർഡ്‌സ് കിരീടം നിലനിർത്തി

ഡബ്ലിൻ: റിയാൽട്ടൊ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് നടന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസ് ഗ്രാന്റ് ഫിനാലെ ‘ബിബ്ലിയ 2020’ൽ സോർഡ്‌സ് ടീം വിജയികളായി. പതിനൊന്ന് ടീമുകൾ പങ്കെടുത്ത ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ സോർഡ്‌സ് കുർബാന സെന്റർ മാർത്തോമാ എവർ റോളിങ്ങ് ട്രോഫിയും സ്‌പൈസ് ബസാർ ഡബ്ലിൻ നൽകിയ 500 യൂറോ കാഷ് അവാർഡും സ്വന്തമാക്കി.

ഫിബ്സ്ബറോ സെന്റർ രണ്ടാം സ്ഥാനം കരസ്ഥമാക്കി, സെന്റ് പോൾ എവർ റോളിങ്ങ് ട്രോഫിയും ജിഞ്ചർ കാറ്ററിങ്ങ് നൽകിയ 350 യൂറോ കാഷ് അവാർഡും നേടിയെടുത്തു. മൂന്നാം സ്ഥാനക്കാർക്കുള്ള സെന്റ് പാട്രിക് എവർ റോളിങ്ങ് ട്രോഫി ബ്രേ കുർബാന സെന്ററിനാണ് ലഭിച്ചത്. ട്രോഫിക്കു പുറമെ ക്രാൻലേ കാർസ് ഡബ്ലിൻ 22 സ്‌പോൺസർ ചെയ്യുന്ന 250 യൂറോയുടെ കാഷ് അവാർഡും ബ്രേ ടീമിനു ലഭിച്ചു. ഉച്ചകഴിഞ്ഞ് 1 മണിക്ക് ദിവ്യബലിയോടെ ആരംഭിച്ച പരിപാടികൾ ഡബ്ലിൻ സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

കാറ്റിക്കിസം ഡയറക്ടർ റവ. ഫാ. റോയ് വട്ടക്കാട്ട് പ്രാരംഭനിർദ്ദേശങ്ങൾ നൽകി ടീമുകളെ സ്വാഗതം ചെയ്തു. ക്വിസ് മാസ്റ്റർ ഫാ. രാജേഷ് മേച്ചിറാകത്ത് മൽസരം നിയന്ത്രിച്ചു. ഓഡിയോ, വിഷൽ, ആക്ടിവിറ്റി റൗണ്ടുകൾ ഉൾപ്പെടെ ഒൻപത് റൗണ്ടുകളായാണ് മത്സരങ്ങൾ നടന്നത്. ഡബ്ലിൻ സോണൽ കമ്മറ്റിയും, ഹെഡ്മാസ്റ്റർ കോർഡിനേറ്റർ ജോസ് ചാക്കോയുടെ നേതൃത്വത്തിൽ കാറ്റിക്കിസം ഡിപ്പാർട്ട്‌മെന്റും പരിപാടികൾക്ക് നേതൃത്വം നൽകി. പങ്കെടുത്ത ടീമുകൾക്ക് പിന്തുണയും പ്രോത്സാഹനവുമായി അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ എത്തിയിരുന്നു.

ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിൻ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഈ വർഷം പതിനൊന്ന് കുർബാന സെന്ററുകളിൽനിന്നായി 700ൽ ഏറെ വിശ്വാസികൾ പങ്കെടുത്തു. മൂന്നാം ക്ലാസ് വിദ്യാത്ഥികൾ മുതൽ മുതിർന്നവർ വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നടത്തിയ പ്രാഥമിക മത്സരത്തോടെയായിരുന്നു ആരംഭം. അഞ്ച് വിഭാഗങ്ങളിൽനിന്ന് കുർബാന സെന്റർ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർ ഒരുടീമായാണ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?