Follow Us On

09

April

2020

Thursday

വിദ്യാഭ്യാസ നിലവാരം ഉയർത്താൻ കുടംബങ്ങളെ മികച്ച അധ്യാപകരാക്കാം: ഫ്രാൻസിസ് പാപ്പ

വിദ്യാഭ്യാസ നിലവാരം ഉയർത്താൻ കുടംബങ്ങളെ മികച്ച അധ്യാപകരാക്കാം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് കുട്ടികളുടെ മികച്ച അധ്യാപകരായി കുടംബങ്ങളെ വിലമതിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. കുടുംബങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും കൂടുതൽ പങ്കാളിത്തം നേടുക എന്നതാണ് മികച്ച വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാനമാർഗ്ഗങ്ങളെന്നും പാപ്പ പറഞ്ഞു. ‘എഡ്യുക്കേഷൻ, ദി ഗ്ലോബൽ കോംപാക്ട്’ എന്ന വിഷയത്തിൽ വത്തിക്കാനിൽ നടത്തിയ ചർച്ചയിൽ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസ, സാമ്പത്തിക, സാമുഹ്യ രംഗത്തെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ.

ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടും മികച്ച വിദ്യാഭ്യാസവും അതിന്റെ നിലവാരവും ഇന്നും സമമല്ല. മികച്ച വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുകയെന്നാൽ നന്മയുള്ള മാനവികതയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതിന് തുല്യമാണ്. വിദ്യാഭ്യാസ ഉടമ്പടികൾ വിജയിക്കാത്തതിൽ ഖേദമുണ്ടെന്നും പാപ്പ പറഞ്ഞു.

തകർന്ന വിദ്യാഭ്യാസ ഉടമ്പടിയെന്നാൽ സമൂഹവും കുടുംബവും വിദ്യാഭ്യാസത്തിനായി വിളിക്കപ്പെടുന്ന വിവിധ സ്ഥാപനങ്ങളും വിദ്യാഭ്യാസം നൽകാനുള്ള അവനവന്റെ ചുമതല മറ്റുള്ളവരെ ഏൽപ്പിക്കുന്നു എന്നതാണ്. അങ്ങനെ അവർ ഉത്തരവാദിത്തം ഒഴിവാക്കുമ്പോൾ അവരുതന്നെയാണ് വിദ്യാഭ്യാസ ഉടമ്പടി പരാജയപ്പെടുന്നതിന്റെ കാരണക്കാരെന്ന് പറയാതെ വയ്യ, പാപ്പ തുടർന്നു.

ഇത്തരത്തിൽ തകർന്നുപോയ വിദ്യാഭ്യാസ ഉടമ്പടി പുനർനിർമ്മിക്കുന്നതിന് പുതിയ വിദ്യാഭ്യാസ കരാറിൽ കുടുംബങ്ങളെ മികച്ച അധ്യാപകരായി വിലമതിക്കണമെന്ന് പാപ്പ നിർദ്ദേശിച്ചു. എന്തുകൊണ്ടെന്നാൽ സമഗ്രവും കാലോചിതവും സാർവത്രികവുമായ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ് അവ. അതേസമയം വിദ്യാഭ്യാസരംഗത്തെ പുരോഗതിയുടെ ഒരു അടിസ്ഥാന ഭാഗം അദ്ധ്യാപകരാണ്, അവരുടെ പ്രവർത്തനവും പരിശ്രമവും പ്രശംസനീയമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?