Follow Us On

09

April

2020

Thursday

സിറിയയിലെ സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി പാപ്പയുടെ ഹൃദയംഗമമായ അഭ്യർത്ഥന

സിറിയയിലെ സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി പാപ്പയുടെ ഹൃദയംഗമമായ അഭ്യർത്ഥന

വത്തിക്കാൻ സിറ്റി: സിറിയയിൽ തുടർച്ചയായി നടക്കുന്ന അക്രമണങ്ങളെ തുടർന്ന് പാലയനം ചെയ്യപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ഹൃദയംഗമമായ അഭ്യർത്ഥന നടത്തി ഫ്രാൻസിസ് പാപ്പ. രൂക്ഷമായ അക്രമസാഹചര്യങ്ങളെതുടർന്ന് രണ്ടുമാസത്തിനിടയ്ക്ക് അര ദശലക്ഷത്തിലധികം ആളുകൾ രാജ്യത്തുനിന്നും പാലായനം ചെയ്തിട്ടുണ്ടെന്നും പാപ്പ പറഞ്ഞു.

അനേകം സ്ത്രീകളുടെയും കുട്ടികളുടെയും ദാരുണമായ അവസ്ഥ, സൈനിക ഇടപെടൽമൂലം ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന സാഹചര്യങ്ങൾ അങ്ങനെ സിറിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്ന് വേദനാജനകമായ വാർത്തകൾ മാത്രമാണ് പുറത്തുവരുന്നത്. അന്താരാഷ്ട്ര സമൂഹത്തോടും മാനുഷിക നിയമത്തിന് അനുസൃതമായി നയതന്ത്ര ഉപകരണങ്ങൾ, സംഭാഷണങ്ങൾ, ചർച്ചകൾ എന്നിവ ഉപയോഗപ്പെടുത്തുന്നവരോടും സാധാരണക്കാരായ ജനങ്ങളുടെ ജീവിതവും വിധിയും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.

മനുഷ്യക്കടത്തിലൂടെ ദുർബലരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. എന്തെന്നാൽ ഇതൊരു പകർച്ചവ്യാധിപോലെയാണ്. മാത്രമല്ല യേശുക്രിസ്തുവിന്റെ രക്ഷാകരമായ സാന്നിധ്യം വ്യാപിപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ഒരു തീർത്ഥാടക സമൂഹമെന്ന നിലയ്ക്ക് ഏറ്റവും താഴ്ന്നവരുടെയും ഒഴിവാക്കപ്പെട്ടവരുടെയും നിലവിളി കേൾക്കുന്നതിലും സംരക്ഷണം നൽകുന്നതിലും സഭ ശ്രദ്ധാലുവാണ്. ഇന്നും അക്രമഭീഷണി നേരിടുന്ന സിറിയക്കാർക്കായി നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലികൊണ്ടുമാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?