നൈജീരിയ: വികാരനിർഭരമായ മൃതസംസ്‌ക്കാരശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിച്ച് നൈജീരിയയിലെ ക്രൈസ്തവസമൂഹം. നൈജീരിയിയലെ ഗുഡ് ഷപ്പേർഡ് സെമിനാരിയിൽനിന്ന് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നാം വർഷ വൈദിക വിദ്യാർത്ഥിയായിരുന്ന മൈക്കിൾ നാദിയുടെ സംസ്‌ക്കാരശുശ്രൂഷയിൽ നൈജീരിയയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള നിരവധി ബിഷപ്പുമാരും വൈദികരും വിശ്വാസികളും പങ്കെടുത്തു. മൃതസംസ്‌ക്കാര ശുശ്രൂഷയിൽ പങ്കെടുക്കാനെത്തിയ എല്ലാവരും നമ്മുടെ രാജ്യത്ത് ചുറ്റിത്തിരിയുന്ന അന്ധകാരത്തിന്റെ സാക്ഷികളാണെന്ന ആമുഖത്തോടെയാണ് ബിഷപ്പ് മാത്യു ഹസൻ കുക്ക ചരമ പ്രസംഗം ആരംഭിച്ചത്.വിശ്വാസത്തെപ്രതി രക്തസാക്ഷിയായ മൈക്കിൾ നാദിയുടെ തിരുപ്പട്ടത്തിന് ഇനി സ്വർഗീയഭവനം സാക്ഷിയാകും എന്ന് ആശംസിച്ചാണ് മൃതസംസ്‌ക്കാര കർമത്തിൽ പങ്കെടുത്തവർ മടങ്ങിയത്.
നൈജീരിയയിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് ഈ മരണം ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുട്ടിനെ വെളിച്ചത്തിൽനിന്നും നന്മയെ തിന്മയിൽനിന്നും വേർതിരിക്കുന്ന നിമിഷമാണിത്. ഉയർന്ന സമുദ്രത്തിൽ നിൽക്കുന്ന എന്നാൽ തെറ്റായതും നിയന്ത്രണമില്ലാത്തതും ഗതി തേടുന്നതുമായ ഒരു കപ്പൽ പോലെയാണ് നമ്മുടെ രാജ്യം. കാപട്യം, കെട്ടിച്ചമച്ച സമഗ്രത, തെറ്റായ ഭക്തി, ശൂന്യമായ ധാർമികത, വഞ്ചന, എന്നിവ നമ്മെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും നമ്മുടെ രാജ്യം ഇന്ന് ഒരു വഴിത്തിരിവിലെത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ സംഭവത്തെ പീഡനങ്ങളിൽനിന്നും അക്രമങ്ങളിൽ നിന്നും ഉയർത്തെഴുനേൽക്കാനുള്ള ഒരു വിളിയായി കാണണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
നൈജീരിയൻ സർക്കാരിന്റെ ഭരണത്തിന് കീഴിൽ കടുത്ത പീഡനവും അസ്ഥിരതയും അനുഭവിച്ച എല്ലാ നൈജീരിയൻ ക്രിസ്ത്യാനികൾക്കും മൈക്കിളിന്റെ മരണം നിർണായക നിമിഷമാണ്. എന്തെന്നാൽ രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന അവരുടെ വാഗ്ദാനങ്ങൾ വെറും വാക്കുകൾ മാത്രമായി മാറിക്കഴിഞ്ഞു. അതേസമയം നൈജീരിയയിലെ ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ഉപദ്രവിക്കുന്നത് പുതിയ കാര്യമല്ലെന്നും ആധുനിക നൈജീരിയ സ്ഥാപിതമായിട്ടും ഇത് തുടരുകയാണെന്നും എന്നാൽ ഇനിയും ഇത് ക്രിസ്ത്യാനികൾക്ക് സഹിക്കാനാകില്ലെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *