Follow Us On

09

April

2020

Thursday

വൈദിക ബ്രഹ്മചര്യ നിയമത്തിന് മാറ്റമൊന്നുമില്ല; സിനഡാനന്തര രേഖ പ്രസിദ്ധപ്പെടുത്തി

വൈദിക ബ്രഹ്മചര്യ നിയമത്തിന് മാറ്റമൊന്നുമില്ല; സിനഡാനന്തര രേഖ പ്രസിദ്ധപ്പെടുത്തി

ഒക്ടോബർ മാസം വത്തിക്കാനിൽ നടന്ന ആമസോൺ സിനഡ് ചർച്ചകളിൽ നിന്നും ഉരുതിരിഞ്ഞ വിശകലനങ്ങൾ, ‘ക്വേറിത ആമസോണിയ’ എന്ന പേരിൽ സിനഡാനന്തര രേഖയായി വത്തിക്കാൻ പ്രസിദ്ധപ്പെടുത്തി.

ഒക്ടോബർ ആറാം തീയതി മുതൽ ഇരുപത്തിയഞ്ചാം തീയതി വരെയായിരുന്നു റോമിൽ ആമസോൺ സിനഡ് സമ്മേളിച്ചത്

സിനഡാനന്തര രേഖയിലൂടെ ആമസോൺ മേഖലയിൽ വൈദിക ബ്രഹ്മചര്യ നിയമത്തിന് എന്തെങ്കിലും ഇളവ് നൽകുമോ എന്നതായിരുന്നു കത്തോലിക്കാ ലോകം പ്രധാനമായും ഉറ്റു നോക്കിയിരുന്നത്. എന്നാൽ വൈദിക ബ്രഹ്മചര്യ നിയമത്തിന് യാതൊരുവിധത്തിലും  ഇളവനുവദിക്കപ്പെട്ടില്ല.

പ്രസ്തുത നിയമത്തിന് ഇളവനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ റോബർട്ട് സേറ, എമിരിറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ നൽകിയ ചില വിശകലനങ്ങൾ കൂടി ഉൾച്ചേർത്ത് എഴുതിയ ‘ഫ്രം ദി ബോട്ടം ഓഫ് ഔർ ഹേർട്ട്സ്’ എന്ന പുസ്തകം വാർത്തകളിൽ ഇടം നേടിയിരുന്നു.

സുവിശേഷവത്കരണം, പ്രകൃതിസംരക്ഷണം തുടങ്ങിയവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സിനഡാനന്തര രേഖയിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?