Follow Us On

11

August

2020

Tuesday

സഭാംഗങ്ങളുടെ വിശ്വാസ തീക്ഷണത വളർത്താൻ ഓക്‌ലാൻഡിൽ ദിവ്യകാരുണ്യ കോൺഗ്രസ്

സഭാംഗങ്ങളുടെ വിശ്വാസ തീക്ഷണത വളർത്താൻ ഓക്‌ലാൻഡിൽ ദിവ്യകാരുണ്യ കോൺഗ്രസ്

ഓക്‌ലാന്‍ഡ്: സഭാംഗങ്ങളെ വിശ്വാസ തീക്ഷണതയില്‍ ആഴപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓക്‌ലാന്‍ഡ് രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള സഭാ പ്രബോധനങ്ങളെക്കുറിച്ച് അമേരിക്കയിലെ 70% കത്തോലിക്കരും അജ്ഞരാണെന്ന സര്‍വേഫലത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര പ്രാധാന്യത്തോടെ രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.

ജൂണ്‍ 19, 20 ദിനങ്ങളില്‍ ക്രൈസ്റ്റ് ദ ലൈറ്റ് കത്തീഡ്രലിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് ക്രമീകരിച്ചിരിക്കുന്നത്. ‘സ്‌റ്റേ വിത്ത് അസ് ലോഡ്’ എന്നതാണ് ചിന്താവിഷയം. നമ്മുടെ ജീവിതം ദിവ്യകാരുണ്യത്തില്‍ കേന്ദ്രീകൃതമാണെന്നും ദിവ്യകാരുണ്യത്തില്‍ പരിപോഷിപ്പിക്കാനും രൂപംകൊള്ളാനും വളരാനും വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരുമെന്ന ബോധ്യവുമാണ് ഈ ചിന്താവിഷയം കൊണ്ട് അർത്ഥമാക്കുന്നതെന്ന് ഓക്‌ലാൻഡ് ബിഷപ്പ് മൈക്കിള്‍ ബാര്‍ബര്‍ പറഞ്ഞു.

രൂപതയിലെ വൈദികര്‍ക്കുവേണ്ടിയാണ് കോണ്‍ഫറന്‍സിന്റെ ഒന്നാം ദിവസം സജ്ജീകരിച്ചിരിക്കുന്നത്. സഭാപഠനങ്ങളിൽ പ്രഗല്ഭരായ ബിഷപ്പുമാരുടെ പ്രഭാഷണങ്ങളും രൂപതയിലെ യുവജനങ്ങളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനയുമാണ് ആദ്യ ദിനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. അന്ന് രാത്രി 11.00വരെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് യുവജനങ്ങൾ നേതൃത്വം നല്‍കും.

അത് വൈദികര്‍ക്കും യുവജനങ്ങള്‍ക്കും ആത്മീയതയില്‍ കൂടുതല്‍ അടുക്കാനും വിശ്വാസബോധ്യങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള അവസരമൊരുക്കുമെന്നാണ്
രൂപതാധികൃതര്‍ പ്രതീക്ഷിക്കുന്നത്. പ്രാര്‍ത്ഥനകളില്‍ കേന്ദ്രീകരിച്ചായിരിക്കും രണ്ടാമത്തെ ദിവസം ക്രമീകരിക്കുക. ദിവ്യകാരുണ്യ ആരാധന, ഇംഗ്ലീഷിലും സ്പാനിഷിലും ദിവ്യബലി, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയാണ് അന്ന് സജ്ജീകരിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?