Follow Us On

17

February

2020

Monday

പാപബോധവും പശ്ചാത്തപവും; ക്രിസ്തുസ്‌നേഹത്തിലേയ്ക്ക് നമ്മെ അടുപ്പിക്കുമെന്ന് പാപ്പ

പാപബോധവും പശ്ചാത്തപവും; ക്രിസ്തുസ്‌നേഹത്തിലേയ്ക്ക് നമ്മെ അടുപ്പിക്കുമെന്ന് പാപ്പ

വത്തിക്കാൻ സിറ്റി: പാപബോധവും പശ്ചാത്തപവും യേശുവിന്റെ സ്‌നേഹത്തിലേയ്ക്ക് നമ്മെ കൂടുതൽ അടുപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പ. സ്വന്തം പാപങ്ങൾ തിരിച്ചറിയുന്നതും പശ്ചാത്തപിക്കുന്നതും അത്ര എളുപ്പകരമല്ലെങ്കിലും അത് നമ്മുടെ ആത്മീയജിവിത്തതിന് മാറ്റുകൂട്ടുമെന്നും പാപ്പ പറഞ്ഞു. ബുധനാഴ്ച നടന്ന ജനറർ ഓഡിയൻസിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

വിലപിക്കുന്നതിന് രണ്ട് വശങ്ങളാണുള്ളത്. ഒന്ന് മറ്റൊരാളുടെ മരണത്തേക്കുറിച്ചോ കഷ്ടപ്പാടുകളെക്കുറിച്ചോ ഓർത്തുള്ള ദുഖം, രണ്ടാമത്തേത് നമ്മുടെതന്നെ പാപത്തെക്കുറിച്ചുള്ള ദുഖം. ഈ രണ്ട് വശങ്ങളും ദൈവത്തോടും നമ്മുടെ അയൽക്കാരനോടുമുള്ള സ്‌നേഹത്തിലേയക്കും തുറന്ന ബന്ധത്തിലേയ്ക്കുമാണ് നമ്മെ നയിക്കുന്നത്. ആന്തരികമായി നാം അനുഭവിക്കുന്ന ഈ അനുതാപത്തിന്റെ അവസ്ഥ നമ്മെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേയ്ക്കും ദൈവവും മനുഷ്യരുമായുള്ള പുതിയ ബന്ധത്തിലേയ്ക്കും നയിക്കുകയും ചെയ്യും.

സ്വന്തം പാപങ്ങളെ തിരിച്ചറിയുവാൻ സാധിക്കുന്നത് ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമാണ്. അത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. ഞാൻ ചെയ്ത തിന്മ അല്ലെങ്കിൽ ഞാൻ ചെയ്യാനിടയുള്ള തിന്മ മനസ്സിലാക്കാൻ ഓരോ വ്യക്തിയെയും പരിശുദ്ധാത്മാവ് സഹായിക്കും. ഈ കൃപയ്ക്കായി നാം ദൈവത്തോട് യാചിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?