Follow Us On

01

April

2020

Wednesday

ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിൽ ഭ്രൂണഹത്യക്കെതിരെ ശബ്ദമുയർത്തി അബി ജോൺസൺ

ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിൽ ഭ്രൂണഹത്യക്കെതിരെ ശബ്ദമുയർത്തി അബി ജോൺസൺ

വാഴ്സോ: പോളണ്ട് സന്ദർശനവേളയിൽ ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിലെത്തിയ പ്രമുഖ പ്രോലൈഫ് ആക്ടിവിസ്റ്റായ അബി ജോൺസൺ,  ഭ്രൂണഹത്യക്കെതിരെയുള്ള പോരാട്ടം തുടരാൻ കത്തോലിക്കാ സഭയോടും, വിശ്വാസി സമൂഹത്തോടും ആഹ്വാനംചെയ്തു. ഭ്രൂണഹത്യയെ പൈശാചികത എന്നാണ് അബി ജോൺസൺ വിശേഷിപ്പിച്ചത്.

ഭ്രൂണഹത്യ ക്ലിനിക്കിലെ ജോലി ഉപേക്ഷിക്കാൻ പ്രേരണ നൽകിയ സംഭവും അവർ വിവരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഭ്രൂണഹത്യ ശ്രംഖലയുടെ ടെക്സാസിലുള്ള ക്ലിനിക്കൽ ജോലി ചെയ്തിരുന്ന ആളായിരുന്നു അബി ജോൺസൺ. ഭ്രൂണഹത്യ നടത്താൻ നിരവധി യുവതികൾക്ക് അബി ജോൺസൺ പ്രോത്സാഹനം നൽകിയിരുന്നു. ഒരിക്കൽ ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന മുറിയിൽ സഹായത്തിനായി അബി ജോൺസണ്  പ്രവേശിക്കേണ്ടതായി വന്നു. 13 ആഴ്ച വളർച്ചയെത്തിയ ഗർഭസ്ഥശിശുവിനെയായിരുന്നു അന്ന്  ‘സക്ഷൻ അബോർഷൻ’ പ്രക്രിയയിലൂടെ  കൊല്ലാൻ ഉദ്ദേശിച്ചിരുന്നത്.

ഗർഭസ്ഥ ശിശുവിന്റെ അമ്മയായ യുവതിയെ  ഭ്രൂണഹത്യ പ്രക്രിയയ്ക്ക് വിധേയയാക്കുന്നതിനിടയിൽ അൾട്രാസൗണ്ടിലൂടെ കുഞ്ഞിന്റെ ചലനം അബി ജോൺസൺ ശ്രദ്ധിച്ചു.

ഗർഭപാത്രത്തിൽ നിന്നും ശരീരഭാഗങ്ങൾ മുഴുവനായി വലിച്ചെടുക്കുന്ന സക്ഷൻ അബോർഷനിൽ നിന്നും കുഞ്ഞ് കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ  ട്യൂബിന്റെ ശക്തിയാൽ ഗർഭസ്ഥ ശിശുവിന്റെ ശരീരഭാഗങ്ങൾ വലിച്ചെടുക്കുന്നത് നോക്കിനിൽക്കാനേ അബി ജോൺസണ് സാധിച്ചുള്ളൂ.

അവർ മുറിയിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി ഓടി. അന്ന് അവർ ഭ്രൂണഹത്യ നിയമത്തിനെതിരെ പോരാടുന്നതിനു വേണ്ടി ഉറച്ച തീരുമാനമെടുത്തു. പിന്നീടാണ് അമേരിക്കയിലെ അറിയപ്പെടുന്ന പ്രോലൈഫ് ആക്ടിവിസ്റ്റായി അബി ജോൺസൺ മാറുന്നത്.

ഭ്രൂണഹത്യക്കെതിരെയുള്ള പോരാട്ടത്തിൽ കത്തോലിക്കാസഭ മുൻനിരയിലുണ്ടാകണമെന്ന് പോളണ്ടിലെ സഭാ നേതൃത്വത്തോട് അവർ ആവശ്യപ്പെട്ടു.

ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്നവർക്ക് വിശുദ്ധകുർബാന നൽകാൻ പാടില്ലെന്നും അബി ജോൺസൺ ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് പറഞ്ഞു.

സച്ചിൻ എട്ടിയിൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?