Follow Us On

31

May

2020

Sunday

കുടിയേറ്റ മണ്ണിന്റെ അക്ഷര ഖനിക്ക് നാലരപതിറ്റാണ്ടിന്റെ തിളക്കം

കുടിയേറ്റ മണ്ണിന്റെ അക്ഷര ഖനിക്ക് നാലരപതിറ്റാണ്ടിന്റെ തിളക്കം

മാനന്തവാടി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നീണ്ട നാലരപതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ തലമുറകളുടെ അറിവിന്റെ അക്ഷയ ഖനിയായി ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു. ജിവിക്കാന്‍ മണ്ണുതേടിയെത്തി, കഠിനാദ്ധ്വാനത്തിലൂടെ മണ്ണിനെ ഫലപുഷ്ടമാക്കി ജീവിതം കരുപിടിപ്പിച്ച തിരുവിതാക്കൂറില്‍ നിന്നെത്തിയ കുടിയേറ്റപിതാക്കന്‍മാര്‍ പണിതുയര്‍ത്തിയ സ്‌കൂളാണിത്. 1976 ജൂണ്‍ 5ന് മാനന്തവാടി രൂപതയുടെ മെത്രനായിരുന്ന മാര്‍ ജേക്കബ് തൂങ്കൂഴിയാണ് ഈ കലാ ലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അന്ന് ഏഴ് ഡിവിഷനുകള്‍ മാത്രമാണുണ്ടായിരുന്നത്. അധ്വാനശീലരും കര്‍മ്മനിരതരായ അധ്യാപകരുടെയും മാനേജുമെന്റിന്റെയും കഠിനാധ്വാനവും ദൈവാശ്രയത്തിലൂന്നിയ പ്രവര്‍ത്തനങ്ങളുമാണ് സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്.
മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കീഴിലുള്ള ഈ സ്‌കൂളിനെ പ്രഥമ മാനേജര്‍ ഫാ. ജേക്കബ് നരിക്കുഴിയുടെയും പ്രധാനാധ്യാപികയായ കെ.സി. റോസകുട്ടി ടീച്ചറുടെയും നേതൃത്വമാണ് ബാലാരിഷ്ടതകളില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയത്.
പള്ളിക്കൊപ്പം പള്ളിക്കുടവും സ്ഥാപിക്കുകയെന്ന കൂടിയേറ്റ കാരണവന്‍മാരുടെ സ്വപ്‌നത്തിന് വിത്തുപാകി 1953-ല്‍ മുള്ളന്‍കൊല്ലിയില്‍ എല്‍.പി. സ്‌കൂള്‍ സ്ഥാപിച്ചിരുന്നു. ഈ സ്‌കൂളിനെ 1976-ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തുകയായിരുന്നു. കുടിയേറ്റ ജനതയുടെ ഭൗതിക നേട്ടങ്ങള്‍ക്കൊപ്പം സ്‌കൂളും പടിപടിയായി വളര്‍ന്നു. കാലാകാലങ്ങളായുണ്ടായിരുന്ന സ്‌കൂള്‍ മാനേജര്‍മാരായ വൈദികരുടെയും പ്രധാനാധ്യാപകരുടെയും കഠിനാധ്വാനം സ്‌കൂളിന്റെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടായി.
മാനന്തവാടി മേരി മാതാ കോളജിന്റെ ഭരണസാരഥ്യത്തില്‍ നിന്നുമാണ് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫെറോന ദൈവലായ വികാരിയും മാനേജരുമായി ഫാ. ചാണ്ടി പുന്നക്കാട്ടില്‍ എത്തിയത്. 1991-ല്‍ സംസഥാനത്ത് ഹയര്‍ സെക്കന്ററി സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ ഈ സ്ഥാപനവും ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെടുകയും എയ്ഡഡ് പദവി ലഭിക്കുയും ചെയ്തു.
പുല്‍പ്പള്ളി, പെരിക്കല്ലൂര്‍ പാതയോരത്ത് രണ്ടേക്കറില്‍ വിശാലമായ സ്‌കൂള്‍ കോമ്പൗണ്ടിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. 1976-ല്‍ 193 വിദ്യാര്‍ത്ഥികളും ഒന്‍പത് അധ്യാപകരും രണ്ട് അനധ്യാപകരും ഉണ്ടായിരുന്ന ഈ കലാലയത്തില്‍ ഇന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും അമ്പതോളം അധ്യാപകരും പത്തോളം അനധ്യാപകരും സേവനം ചെയ്യുകയും ചെയ്യുന്നു. മികച്ച നിലവാരം പുലര്‍ത്തുന്ന കമ്പ്യൂട്ടര്‍ ലാബും മള്‍ട്ടിമീഡിയ റൂമുകളും സയന്‍സ് ലാബുകളും മികച്ച ഓഡിറ്റോറിയവും വിശാലമായ കളിസ്ഥലവുമെല്ലാം ഇന്ന് ഈ സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തുന്നു. സ്‌കൗട്ട് & ഗൈഡ്‌സ്, എന്‍സിസി, ബാന്റ്, ക്ലാസ് മാഗസിന്‍, വിദ്യാരംഗം കലാസാഹിത്യ വേദി, ഹരിത ക്ലബ്, സ്‌ക്കൂള്‍ ബ്ലോഗ് തുടങ്ങി പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍ മുന്നിട്ടു നില്‍ക്കുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും കായികമത്സരങ്ങളിലും പ്രവൃത്തി പരിചയമേളകളിലുമെല്ലാം വയനാടിന്റെ യശസ് ഉയര്‍ത്താന്‍ ഈ സ്‌കൂളിനായിട്ടുണ്ട്. ശക്തമായ പിറ്റിഎ നേതൃത്വം ഈ സ്‌കൂളിന്റെ മുതല്‍ക്കൂട്ടാണ്. ലിയോ മാത്യുവാണ് പ്രിന്‍സിപ്പല്‍.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?