Follow Us On

10

August

2020

Monday

ഒരു നാട് മുഴുവന്‍ മാറിമറിഞ്ഞ അനുഭവം

ഒരു നാട് മുഴുവന്‍  മാറിമറിഞ്ഞ അനുഭവം

ദീര്‍ഘദൂര ഓട്ടക്കാരന്റെ സൂക്ഷ്മതയുള്ള പ്രയാണം പോലയാണ് സജി അച്ചന്റെ പഠനവേഗത. ആദ്യം വേഗത കുറച്ച് പരിസമാപ്തിയില്‍ ഉന്നത വിജയം കരസ്ഥമാക്കുക. ആവറേജ് നിലവാരത്തില്‍ നിന്നും സെക്കന്റ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, പിന്നെ ബിരുദാനന്തര ബിരുദത്തിന് ഡിഷ്റ്റിങ്ങ്ഷന്‍ ഡോക്ടറേറ്റിന് ഫസ്റ്റ് ക്ലാസ്. പ്രഫസര്‍ന്മാരെപ്പോലും അതിശയിപ്പിക്കുന്ന കൂര്‍മ്മബുദ്ധിയും കൃത്യതയും ദൈവം കൊടുത്ത സവിശേത. അച്ചന്‍ ഇങ്ങനെ പങ്കുവച്ചു. ”ദൈവകരുണയുടടെയും ദൈവകൃപകളുടെയും മുമ്പില്‍ ബലഹീനനെപ്പോലെ നിന്ന് കൊടുത്തപ്പോള്‍ എന്നില്‍ ദൈവം പ്രവര്‍ത്തിച്ചു.”
അദ്ദേഹം തുടര്‍ന്നു. ”ഹൈസ്‌കൂള്‍ പഠന സമയം. ഒരിക്കല്‍ അമ്മച്ചി ആഗ്രഹം അറിയിച്ചു,“”എടാ നിനക്ക് ഒരു വൈദികനാകുന്നത് ഇഷ്ടാണോ?”
”ഓ.. എന്നെയൊന്നും അതിന് കിട്ടില്ല..”” എന്ന മറുപടി കൊടുത്ത് അമ്മച്ചിയെ നിരാശപ്പെടുത്തിയ വ്യക്തിയാണ് പിന്നീട് ഇന്ത്യന്‍ മിഷനറി സൊസൈറ്റിയില്‍ അംഗമായത്. 1990-ല്‍ നാഗപ്പൂര്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ എബ്രാഹം വിരുതുകുളങ്ങരയില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. അതോടെ അമ്മച്ചിയുടെ ഹൃദയത്തില്‍ ദൈവം നിറച്ച സ്വപ്നങ്ങള്‍ നിറമുള്ളതായി മാറി.
ഒരു അഭിഷിക്തന്റെ സേവന വഴിത്താരകള്‍ എന്നും ദുര്‍ഘടമായിരിരിക്കും എന്നതിന്റെ തെളിവാണ് ഫാ. സജിക്ക് കിട്ടിയ ആദ്യ ശുശ്രൂഷാരംഗം. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ പാസ്റ്ററല്‍ ആന്റ് സോഷ്യല്‍ രംഗത്തായിരുന്നു നിയമനം. കഷ്ടപ്പാടിന്റെ കാലങ്ങള്‍. യൂ.പിയിലെ ബക്‌സറിനടുത്ത് സ്വഹാ മിഷന്‍ സ്റ്റേഷനിലെ ഏറ്റം താഴ്ന്ന ജാതിക്കാരായ ജനങ്ങളുടെ ഇടയിലായിരുന്നു സേവനം. അടിച്ചമര്‍ത്തപ്പെട്ടും അപകര്‍ഷതയിലും ജീവിക്കുന്ന ആ ജനതയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുക വളരെ സങ്കീര്‍ണമായിരുന്നു. നമ്മെ മനസിലാക്കാത്ത അവര്‍ പലപ്പോഴും അക്രമാസക്തരാകാറുണ്ട് കാരണം മറ്റൊന്നുമല്ല. മിഷനറിമാര്‍ക്ക് വിദേശത്ത് നിന്ന് ധാരാളം പണവും സാധനങ്ങളും കിട്ടുന്നു. അത് തങ്ങള്‍ക്ക് തരാതെ അവര്‍ മറിച്ചുവിറ്റ് കാശ് സമ്പാദിക്കുന്നുവെന്ന് ആരോ അവരെ ധരിപ്പിച്ചു. എന്നാല്‍, ചുരുങ്ങിയ കാലം കൊണ്ട് സേവനരംഗത്ത് അ ത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വൈദികന് സാധിച്ചു. ആ ജനത മറക്കാതെ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു വ്യക്തിത്വമാണ് ഫാ. സജി ജോസഫ് കിഴക്കേലിന്റേത്.
ഇക്കാലത്തെ സേവനത്തിനിടയില്‍ പ്രൊവിന്‍ഷ്യലിന്റെ ട്രഷറര്‍ ആയും ജോലി നോക്കി. പിന്നെ ജനറലേററ്റിന്റെ നിര്‍ദേശപ്രകാരം പൂനാ വിദ്യ-പീഠത്തില്‍ ഈശോ സഭാ വൈദികരുടെ കീഴില്‍ തിയോളജിയിയില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠനം നടത്തി.
രണ്ടു വര്‍ഷത്തേക്ക് പാറ്റ്‌നാ, വാരണസി, ഡല്‍ഹി വിദ്യാജ്യോതി എന്നിവിടങ്ങളില്‍ തീയോളജി പ്രഫസറായി ജോലി ചെയ്തു. തുടര്‍ന്ന് ഓസ്ട്രിയിലെ ഇന്‍സ്ബ്രുക്ക് യുണിവേഴ്‌സിറ്റിയില്‍ കാള്‍റാണറുടെ ഫാക്കള്‍റ്റിയില്‍ ഡോക്ടറേറ്റ് പഠനം.
”ബൈബിള്‍ അധിഷ്ഠിതമായ സാഹിത്യ രചനകള്‍ ആദ്യമായി ഉണ്ടായത് ജര്‍മ്മന്‍ ഭാഷയിലാണ്. അതുകൊണ്ട് ഞാന്‍ ആദ്യമായി ജര്‍മ്മന്‍ ഭാഷ പഠനം നടത്തി. പഠനത്തിനെല്ലാം ആവശ്യമായ ഭീമമായ തുക കണ്ടെത്തുന്നതിനായി വര്‍ക്ക് വിസയെടുത്ത് ജര്‍മ്മനിയില്‍ പോയി ജോലി ചെയ്യുകയായിരുന്നു. ഓസ്ട്രിയയില്‍ ഞാന്‍ വിദ്യാര്‍ത്ഥിയായി പഠനം തുടര്‍ന്നു. എല്ലാ വ്യാഴാഴ്ചകളിലും 530 കിലോമീറ്റര്‍ യാത്ര ചെയ്യും. ജോലി-പഠനം. വിശ്രമരഹിത അധ്വാനങ്ങള്‍. നാലാം വര്‍ഷം ആ സ്വപ്‌നം പൂര്‍ത്തീകരിച്ചു. ഡോക്ടറേറ്റ് നേടി. ഭദ്രാവതി രൂപതാധ്യക്ഷന്‍ എരുമച്ചാടത്ത് പിതാവിന്റെ അനുഗ്രഹാശിസുകളോടെ ആ രൂപതയില്‍ അംഗമായി. പിതാവിന്റെ നിര്‍ദേശമനുസരിച്ച് ഇന്‍സ്ബ്രക്ക് രൂപതയില്‍ സേവനം തുടര്‍ന്നു. ” അദ്ദേഹം തുടര്‍ന്നു.
”അസിസ്റ്റന്റ് വികാരിയായി അല്‍പകാലം സേവനം ചെയ്തശേഷം നാല് ഇടവകകളുടെ വികാരിയായി നിയമിക്കപ്പെട്ടു. അസിസ്റ്റന്റ് വികാരിയായി ജോലിചെയ്തപ്പോള്‍ തുച്ഛമായ സ്റ്റൈപ്പെന്‍ഡ് മാത്രമേ കിട്ടിയിരുന്നുള്ളു. എന്റെ ജീവിതത്തിലെ ഏറെ കഷ്ടപ്പാടിന്റെ ദിനങ്ങളിലൂടെ ആ കാലഘട്ടം കടന്ന് പോയി. വികാരിയായി നിയമിതനായ പള്ളിയില്‍ തദ്ദേശീയനായ പൂര്‍വ്വകാല വികാരി അച്ചന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുക എന്നത് വലിയ സങ്കീര്‍ണമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ഥമായ പ്രവര്‍ത്തന ശൈലികൊണ്ടും ഇടപെടലുകള്‍ കൊണ്ടും ചുരുങ്ങിയകാലംകൊണ്ട് വികാരിയച്ചനെയും ഇടവകയിലെ വിശ്വാസി സമൂഹത്തെയും ഒരുമിപ്പിച്ച് നിര്‍ത്താന്‍ ദൈവം എനിക്ക് ഇടയാക്കി” ; അദേഹം ചൂണ്ടിക്കാട്ടുന്നു.
”ആദ്യമായി ഇടവക അംഗങ്ങളെ പല ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഉത്തരവാദിത്വങ്ങള്‍ അവര്‍ക്ക് വിഭജിച്ച് നല്‍കുകയായിരുന്നു. പാരീഷ് കൗണ്‍സില്‍ മെമ്പറെ സഹായിക്കാന്‍ അവര്‍ക്ക് ഇഷ്ടമുള്ള നാല് വ്യക്തികളെ കൂടെ കൂട്ടാം.
കുഞ്ഞുങ്ങളുടെ ആത്മീയവും സാമൂഹികവുമായ എല്ലാ ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കാന്‍ മാതാപിതാക്കന്മാരെ സഹായിക്കുക എന്നതായിരുന്നു ഇവരുടെ ഉത്തരവാദിത്വം. ഇപ്രകാരം പ്രായഭേദമനുസരിച്ച് ഗ്രൂപ്പുകള്‍ തിരിച്ച് നേതാക്കന്‍ന്മാരെ ഉത്തരവാദിത്വം ഏല്‍പ്പിച്ചതോടെ തണുത്ത് മൃതാവസ്ഥയിലായിരുന്ന ഇടവക സമൂഹത്തില്‍ ജീവന്റെ ഹൃദയമിടിപ്പായി, ജനം ഉഷാറായി. പ്രായമനുസരിച്ച് ഓരോ ഗ്രൂപ്പിന്റെയും ചുമതല നല്ല അറിവും പ്രവര്‍ത്തി പരിചയവുമുള്ള വ്യക്തികളെയാണ് ഏല്‍പി ക്കുക. എന്റെ നാല് ഇടവകകളിലും ഈ രീതി പ്രവൃത്തിപഥത്തില്‍ വന്നതോടെ വിഘടിച്ച് നിന്നിരുന്ന വിശ്വാസി സമൂഹം മെല്ല മെല്ലെ സഭയിലേക്ക് എത്തിനോക്കാന്‍ തുടങ്ങി. സഭയെന്നാല്‍ സ്ഥാപനങ്ങളാണ് എന്ന ചിന്തയ്ക്ക് ജനങ്ങളുടെ മനസില്‍ ഒരു പൊളിച്ചെഴുത്തിന് തുടക്കംകുറിച്ചു.
ഒരു ഓഫീസ് സെറ്റപ്പിലെ ഇവിടെ കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്ന സ്ഥിതി വിശേഷം. ഓഫീസ് സമയത്ത് വിശ്വാസികള്‍ വന്ന് ആവശ്യങ്ങള്‍ നിറവേറ്റിപ്പോകാം. പാരീഷ് പ്രീസ്റ്റിന് ഓഫീസര്‍ സമീപന രീതിയാണ് യൂറോപ്പില്‍ നിലവിലുള്ളത്.
വികാരിയച്ചന് നാലോ അഞ്ചോ ഇടവകകള്‍ ഉണ്ടാകും. യഥാര്‍ത്ഥമായ പാസ്റ്ററല്‍ ജോലികളോ വ്യക്തിപരമായ ശ്രദ്ധയോ കൊടുക്കാന്‍ വൈദികര്‍ക്ക് അപ്പോള്‍ സമയം കിട്ടാറില്ലല്ലോ. അതുകൊണ്ട് തന്നെ സഭാ കൂട്ടായ്മയില്‍ നിന്ന് വിട്ടുപോകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവന്നു. പ്രത്യേകിച്ച് യുവാക്കള്‍.
വൈദികര്‍ ഭവനസന്ദര്‍ശനങ്ങള്‍ നടത്താറില്ല. ഇനി അഥവാ ഏതെങ്കിലും വീട്ടില്‍ പോകണമെന്നുണ്ടെങ്കില്‍ മുന്‍കൂട്ടി വിളിച്ച് അപ്പോയിന്റ്‌മെന്റ് എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സജി അച്ചന്‍ അതെല്ലാം മാറ്റി മറിച്ചു. അതെക്കുറിച്ച് അടുത്ത ലക്കം വിശദമായി എഴുതാം.

ജയിംസ് ഇടയോടി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?