Follow Us On

17

February

2020

Monday

വിശുദ്ധ ജോൺ പോൾ II എന്റെ പാഠപുസ്തകം; നിർണായക വെളിപ്പെടുത്തലുമായി പാപ്പ

വിശുദ്ധ ജോൺ പോൾ II എന്റെ പാഠപുസ്തകം; നിർണായക വെളിപ്പെടുത്തലുമായി പാപ്പ

വത്തിക്കാൻ സിറ്റി: ആനന്ദവും കരുണയും എന്തെന്നും എങ്ങനെ പ്രാവർത്തികമാക്കണമെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമനിൽനിന്നാണ് പഠിച്ചതെന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പ. വിശുദ്ധ ജോൺ പോൾ രണ്ടാമനെക്കുറിച്ച് ഫാ. ലൂയിജി മരിയ എപികോക്കോയുമായി ചേർന്ന് ഫ്രാൻസിസ് പാപ്പ എഴുതിയ ‘സാൻ ജിയോവാനി പൗലോ മാഗ്‌നോ’ (സെന്റ് ജോൺപോൾ ദ ഗ്രേറ്റ്) എന്ന പുസ്തകത്തിലാണ് പാപ്പയുടെ വെളിപ്പെടുത്തൽ.

‘ഉത്ഥിതനായ ക്രിസ്തുവുമായുള്ള ആഴമായ ബന്ധത്തിൽനിന്ന് വളർന്നുവരുന്നതാണ് ആനന്ദം. പൗരോഹിത്യം അതിന്റെ പൂർണതയിൽ ജീവിച്ച മഹാപുരോഹിതനാണ് വിശുദ്ധ ജോൺ പോൾ. ഞാൻ അദ്ദേഹത്തിൽനിന്നാണ് പഠിച്ചത്,’ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ കൃതജ്ഞതയുടെ ആനന്ദവും കാരുണ്യവും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ പറഞ്ഞു. പൗരോഹിത്യ ബ്രഹ്മചര്യം എന്നത് ഒരു പരിധിയല്ല മറിച്ച്, ദൈവത്തിന്റെ കൃപയാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

ഫ്രാൻസിസ് പാപ്പയും ജോൺ പോൾ രണ്ടാമനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ജോർജ് ബെർഗോളിയെ (ഫ്രാൻസിസ് പാപ്പയുടെ ജ്ഞാനസ്‌നാന നാമം) ബ്യൂണസ് ഐരിസ് ബിഷപ്പായും പിന്നീട് ആർച്ച്ബിഷപ്പായും കർദിനാളായും ഉയർത്തിയത് വിശുദ്ധ ജോൺ പോൾ രണ്ടാമനാണ്. വർഷങ്ങൾക്കുശേഷം ജോൺ പോൾ രണ്ടാമന്റെ നാമകരണ നടപടിക്രമങ്ങളിൽ നിർണായക പങ്ക് വഹിച്ചതാകട്ടെ ഫ്രാൻസിസ് പാപ്പയും.

2019 ജൂൺ മുതൽ 2020 ജനുവരി വരെ ഫ്രാൻസിസ് പാപ്പ, ഫാ. ലൂയിജി മരിയ എപികോക്കോയുമായി നടത്തിയ സംഭാഷണങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അഞ്ച് അധ്യായങ്ങളണ് പുസ്‌കതത്തിലുള്ളത്. ഫ്രാൻസിസ് പാപ്പയ്ക്ക് ഏറെ സൗഹൃദമുള്ള യുവ വൈദീകരിൽ ഒരാളാണ് ഫാ. ലൂയിജി മരിയ എപികോക്കോ. കഴിഞ്ഞ ഡിസംബറിൽ എല്ലാ കൂരിയ അംഗങ്ങൾക്കും ഈ വൈദികന്റെ ഒരു പുസ്തകം ഫ്രാൻസിസ് പാപ്പ സമ്മാനമായി നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?