Follow Us On

17

February

2020

Monday

വിശുദ്ധ കൊച്ചുത്രേസ്യയും കുടുംബവും വന്നെത്തി! അവിസ്മരണീയ ദിനങ്ങളിൽ ഓസ്‌ട്രേലിയൻ സഭ

വിശുദ്ധ കൊച്ചുത്രേസ്യയും കുടുംബവും വന്നെത്തി! അവിസ്മരണീയ ദിനങ്ങളിൽ ഓസ്‌ട്രേലിയൻ സഭ

ബ്രിസ്ബൻ: മിഷണറിമാരുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയും മാതാപിതാക്കളായ വിശുദ്ധ ലൂയി മാർട്ടിൻ- സെലി മാർട്ടിൻ ദമ്പതികളും ഇനി നാലു മാസം ഓസ്‌ട്രേലിയയിൽ! വിശുദ്ധ കുടുംബത്തിന്റെ തിരുശേഷിപ്പുകൾ ഒരുമിച്ച് വണങ്ങാൻ അവസരം ലഭിക്കുന്ന പര്യടനം ഓസ്‌ട്രേലിയയിലെ വിശ്വാസീസമൂഹത്തിന് സമ്മാനിക്കുക അവിസ്മരണീയ ദിനങ്ങളായിരിക്കും. പതിനെട്ട് വർഷത്തിനുശേഷം വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് ഓസ്‌ട്രേലിയയിൽ എത്തുന്നു എന്നതും സവിശേഷതയാണ്.

ഫെബ്രുവരി 10ന് ബ്രിസ്ബൻ അതിരൂപതയുടെ ആസ്ഥാന ദൈവാലയമായ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ എത്തിച്ചേർന്ന തിരുശേഷിപ്പുകൾ വിവിധ ദൈവാലയങ്ങളിൽ പൊതുവണക്കത്തിനുവെക്കും. മേയ് അവസാനംവരെയാണ് പര്യടനം. ബ്രിസ്ബൻ കത്തീഡ്രലിലെ തിരുക്കർമങ്ങൾക്കുശേഷം വിശ്വസീസമൂഹത്തിന് പ്രാർഥിക്കാനും തിരുശേഷിപ്പുകൾ വണങ്ങുന്നതിനുമായി സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

ഒരു കുടുംബത്തിലെ മൂന്നു വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഒരുമിച്ചു വണങ്ങാൻ അനുഗ്രഹം ലഭിച്ചതിന്റെ ആനന്ദത്തിലാണ് ബ്രിസ്ബനിലെ വിശ്വാസീസമൂഹം. ബ്രിസ്ബനിൽ 11 ദിവസം നീളുന്ന ഈ തീർത്ഥാടനത്തിന്റെ ഭാഗമായി വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള ഇതര ദൈവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകളും തിരുശേഷിപ്പ് വണങ്ങാനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.

മിഷൻ മേഖലകളിൽ ഏറെ താൽപ്പര്യം പ്രകടിപ്പിക്കുകയും രൂപതകളിലൂടെയും സന്നദ്ധസംഘടനകളിലൂടെയും ലോകം മുഴുവൻ സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നവരാണ് ഓസ്‌ട്രേലിയയിലെ വിശ്വാസീസമൂഹം. അതുകൊണ്ടുതന്നെ മിഷണറിമാരുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് വണക്കം ഇവിടത്തെ വിശ്വാസീസമൂഹത്തിന്റെ മിഷണറി തീക്ഷ്ണതയ്ക്ക് കുടുതൽ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് സഭ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?