Follow Us On

02

April

2020

Thursday

യു.കെയിലെ സീറോ മലങ്കര സഭ ‘ഗോസ്പൽ മിനിസ്ട്രി’ രൂപീകരിക്കുന്നു; പരിശീലന കളരിക്ക് ഇന്ന് ആരംഭം

യു.കെയിലെ സീറോ മലങ്കര സഭ ‘ഗോസ്പൽ മിനിസ്ട്രി’ രൂപീകരിക്കുന്നു; പരിശീലന കളരിക്ക് ഇന്ന് ആരംഭം

ലണ്ടൻ: സുവിശേഷ പ്രഘോഷണം കാര്യക്ഷമമാക്കുക, സുവിശേഷാധിഷ്ഠിത ജീവിത ശൈലി പകർന്നു നൽകുക എന്ന ലക്ഷ്യങ്ങളുമായി യു.കെയിലെ സീറോ മലങ്കര സമൂഹം ‘ഗോസ്പൽ മിനിസ്ട്രി ടീം’ രൂപീകരിക്കുന്നു. സഭയുടെ നവീകരണ പ്രസ്ഥാനമായി 2012 ജനുവരിയിൽ പരിശുദ്ധ സൂന്നഹദോസിന്റെ തീരുമാനപ്രകാരം രൂപീകൃതമായ സംവിധാനമാണ് ഗോസ്പൽ മിനിസ്ട്രി ടീം.

സീറോ മലങ്കര സഭയുടെ ആത്മീയതയിൽ നിന്നുകൊണ്ട് സുവിശേഷം ജീവിക്കുകയും പങ്കുവെക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ് ഗോസ്പൽ മിനിസ്ട്രി വിഭാവനം ചെയ്യുന്നത്. കൃത്യമായ പരിശീലന പദ്ധതി ഇതിനായി രൂപപ്പെടുത്തിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സഭാമേലധ്യക്ഷൻ കൈവയ്പു നൽകി സഭാശുശ്രൂഷകൾക്കായി നിയോഗിക്കും.

യു.കെ റീജ്യണൽ ഗോസ്പൽ മിനിസ്ട്രി ടീം രൂപീകരണത്തിനുവേണ്ടിയുള്ള പരിശീലന കളരിക്ക് ഇന്ന് (ഫെബ്രുവരി 14) ഡെഗനത്തെ സെന്റ് ആൻസ് മാർ ഇവാനിയോസ് സെന്ററിൽ തുടക്കമാകും. ഫെബ്രുവരി 16വരെയുള്ള പരിശീലന കളരിക്ക് സീറോ മലങ്കര ഗോസ്പൽ മിനിസ്ട്രി ഡയറക്ടർ റവ. ഡോ. ആന്റണി കാക്കനാട്ടാണ് നേതൃത്വം വഹിക്കുക.സഭയിലെ വൈദികരും മിഷൻ കേന്ദ്രങ്ങളിൽനിന്നുള്ള പ്രതിനിധികളും ഇതിൽ സംബന്ധിക്കുമെന്ന് സീറോ മലങ്കര കാത്തലിക്ക് കൗൺസിൽ സെക്രട്ടറി ജോൺസൺ ജോസഫ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?