Follow Us On

01

April

2020

Wednesday

കൊറോണ: ചൈനയ്ക്ക് കത്തോലിക്ക സഭയുടെ സഹായം

കൊറോണ:  ചൈനയ്ക്ക് കത്തോലിക്ക  സഭയുടെ സഹായം

ഹോങ്കോംഗ്: ചൈനയെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ചെറുക്കാന്‍ സഹായവുമായി ക്രൈസ്തവ സന്നദ്ധസംഘടന. ചൈനയിലെ കത്തോലിക്കാ സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ ജിന്‍ഡെ ചാരിറ്റീസ്, കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മെഡിക്കല്‍ സാമഗ്രികള്‍ എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി ജിന്‍ഡെ ചാരിറ്റീസ് ആഗോള സഭയുടെ സഹായം തേടി.
മുഖത്ത് ധരിക്കുന്ന മാസ്‌കുകള്‍ക്ക് പുറമെ, സര്‍ജിക്കല്‍ മാസ്‌കുകള്‍, കണ്ണാടികള്‍, ഐ മാസ്‌കുകള്‍ എന്നിവ ലഭ്യമാക്കുന്നതിനായാണ് ജിന്‍ഡെ ചാരിറ്റീസ് ആഗോള സഭയുടെ സഹായം തേടിയത്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലുള്ളതുപോലെ കത്തോലിക്ക സഭയുടെ ഔദ്യോഗിക സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ചൈനയില്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനുപകരം ജിന്‍ഡെയാണ് ചൈനയില്‍ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. ജിന്‍ഡെ വക്താവായ ഫാ. ഷാംഗ് ഷിജിയാങ്ങാണ് അടിയന്തിരമായി ആഗോള സഭയുടെ സഹായം തേടിയത്. 1997ല്‍ ആരംഭിച്ച ജിന്‍ഡയ്ക്ക് 2006-ലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?