Follow Us On

02

April

2020

Thursday

ജീവകാരുണ്യ രംഗത്ത് 100വർഷം പൂർത്തിയാക്കി നൈറ്റ്‌സ് ഓഫ് കൊളംബസ്; ആശംസകൾ നേർന്ന് പാപ്പ

ജീവകാരുണ്യ രംഗത്ത് 100വർഷം പൂർത്തിയാക്കി നൈറ്റ്‌സ് ഓഫ് കൊളംബസ്; ആശംസകൾ നേർന്ന് പാപ്പ

വത്തിക്കാൻ സിറ്റി: ജീവകാരുണ്യ സേവന രംഗത്തെ സജീവ സാന്നിധ്യത്തിന്റെ 100 വർഷങ്ങൾ പൂർത്തിയാക്കി നൈറ്റ്‌സ് ഓഫ് കൊളംബസ്. നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിലെത്തി സ്മരണ പുതുക്കിയിരിക്കുകയാണ് സംഘടനാ പ്രസിഡന്റ് കാൾ ആന്റേഴ്‌സൺ അടക്കമുള്ള ഒരു സംഘം പ്രവർത്തകർ. പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ഇവർ പങ്കെടുക്കുകയും ചെയ്തു. റോമിലും ജീവകാരുണ്യരംഗത്തുമുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണെന്ന് പാപ്പ ചൂണ്ടിക്കാട്ടുകയും ചെയ്തു.

സംഘടനയുടെ സ്ഥാപകൻ ഫാദർ മൈക്കിൾ മക്ക്ഗിവ്‌നേയുടെ ജീവചരിത്രത്തിന്റെ ഒരു പകർപ്പ് സംഘടനയുടെ സുപ്രീം ചാപ്ലിൻ ആർച്ച്ബിഷപ്പ് വില്ല്യം ലോറി കൂടിക്കാഴ്ച മധ്യേ പാപ്പയ്ക്ക് സമ്മാനിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രണ്ടുതവണ പാപ്പയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിന്റെ കൃതാർത്ഥതയിലാണ് സംഘടനാംഗങ്ങളും അവരുടെ കുടുംബങ്ങളും. അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങളെ ഏറെ പ്രചോദിതരാക്കുകയും അദ്ദേഹത്തിന്റെ പ്രാർത്ഥനകൾക്ക് എക്കാലവും നന്ദിയുള്ളവരുമായിരിക്കുമെന്നും കാൾ ആന്റേഴ്‌സൺ പറഞ്ഞു. പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുകയും ചെയ്തു.

എല്ലാവരേയും സ്വാഗതം ചെയ്യുക, എല്ലാം സൗജന്യമായി നൽകുക എന്നതാണ് നൈറ്റ്‌സ് ഓഫ് കൊളംബസ് എന്ന സംഘടനയുടെ ലക്ഷ്യം. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം യുദ്ധത്തിന് ഇരയായ യുവാക്കൾക്ക്, ജീവകാരുണ്യ പ്രവർത്തനങ്ങൾ നൽകാനുള്ള ബനഡിക്ട് പതിനഞ്ചാമന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ടാണ് നൈറ്റ്‌സ് ഓഫ് കൊളംബസ് 1920ൽ ആദ്യമായി റോമിൽ പ്രവർത്തനമാരംഭിക്കുന്നത്. അന്ന് അനേകരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനും നിരവധിപേർക്ക് താങ്ങും തണലുമാകാനും ഈ സംഘടനയ്ക്ക് സാധിച്ചു. അങ്ങനെ തുടങ്ങിയ സേവനങ്ങൾ ഇന്നും തുടരുകയാണ്. ഇന്ന് ലോകത്താകമാനം 1.8 മില്യൺ വോളണ്ടിയർമാർ ഈ സംഘടനയ്ക്കായി പ്രവർത്തിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?