Follow Us On

02

April

2020

Thursday

പ്രാര്‍ത്ഥനകള്‍ സഫലം; 40 നിരപരാധികള്‍ ജയില്‍ മോചിതരായി

പ്രാര്‍ത്ഥനകള്‍ സഫലം;	 40 നിരപരാധികള്‍  ജയില്‍ മോചിതരായി

ലാഹോര്‍/പാക്കിസ്ഥാന്‍: അഞ്ച് വര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ നിരപരാധികളായ 40 ക്രൈസ്തവര്‍ക്ക് പാക്കിസ്ഥാന്‍ ജയിലില്‍നിന്നും മോചനം. കൊലപാതകക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട 40 ക്രൈസ്തവരെ അഞ്ച് വര്‍ഷത്തിനുശേഷം പാക്ക് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. നിരപരാധികളായ ഇവരുടെ മോചനത്തിനായി പാക്കിസ്ഥാനിലെ കത്തോലിക്ക സഭ നിരന്തര പ്രാര്‍ത്ഥനകളിലായിരുന്നു. 2015 മാര്‍ച്ച് 15-ന് തലസ്ഥാന നഗരമായ ലാഹോറില്‍ രണ്ടു കത്തോലിക്കാ ദൈവാലയങ്ങളില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ െ്രെകസ്തവര്‍ ലാഹോറില്‍ നടത്തിയ പ്രതിഷേധത്തില്‍ രണ്ടു മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടതിന്റെ പേരിലായിരുന്നു അവരെ ജയിലിലടച്ചത്. ആ മരണങ്ങളുടെ പിന്നില്‍ കുറ്റാരോപിതര്‍ക്ക് യാതൊരു പങ്കുമില്ലെന്ന് അധികൃതര്‍ക്കും നിശ്ചയം ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍പോലും ആയിരുന്നില്ല. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ ജയിലില്‍ വച്ച് മരണമടഞ്ഞു. ബാക്കി 40 പേരെയാണ് വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?