Follow Us On

22

September

2020

Tuesday

സാമ്പത്തിക അസമത്വത്തിന് പരിഹാരവുമായി ഓക്‌സ്ഫാം

സാമ്പത്തിക അസമത്വത്തിന് പരിഹാരവുമായി ഓക്‌സ്ഫാം

ലണ്ടന്‍/യുകെ: ലോകത്തിലെ അറുപത് ശതമാനം വരുന്ന ദരിദ്രരായ ജനങ്ങളുടെ പക്കലുള്ളതിന് തുല്യമായ സമ്പത്താണ് ഏറ്റവും സമ്പന്നരായ 2,000 ശതകോടീശ്വരന്മാര്‍ കയ്യാളുന്നതെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓക്‌സ്ഫാമിന്റെ ‘ടൈം റ്റു കെയര്‍’ റിപ്പോര്‍ട്ട്. വേതനം കൂടാതെയോ കുറഞ്ഞ വേതനത്തിലോ ഏറ്റവും ദരിദ്രരായ സ്ത്രീകള്‍ ചെയ്യുന്ന ജോലിയാണ് ആഗോള സാമ്പത്തിക മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കി നല്‍കുന്നതെന്നും ഡാവോസില്‍ നടന്ന വേള്‍ഡ് ഇക്കോണമിക്ക് ഫോറത്തിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശതകോടീശ്വരന്മാരുടെ വര്‍ധനവ് ഉപകാരത്തെക്കാള്‍ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ലോകത്തിലെ സാമ്പത്തിക അസമത്വത്തിന് അറുതി വരുത്തണമെങ്കില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തങ്ങളുടെ ജോലിക്കനുസൃതമായി തുല്യ വേതനം ഉറപ്പാക്കണമെന്നും ഓക്‌സ്ഫാമിന്റെ ‘ഇന്നിക്വാലിറ്റി പോളിസി’യുടെ അന്തരാഷ്ട്ര തലവനായ മാക്‌സ് ലോസണ്‍ വ്യ

 

ക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?