Follow Us On

17

February

2020

Monday

നൈജീരിയയിൽ വീണ്ടും തട്ടികൊണ്ടുപോകൽ; പ്രാർത്ഥനയിൽ ശക്തരാകണമെന്ന് രൂപതാനേതൃത്വം

നൈജീരിയയിൽ വീണ്ടും തട്ടികൊണ്ടുപോകൽ; പ്രാർത്ഥനയിൽ ശക്തരാകണമെന്ന് രൂപതാനേതൃത്വം

നൈജീരിയ: നൈജീരിയയിൽ കത്തോലിക്കാ സഭയെ ആശങ്കയിലാഴ്ത്തി വീണ്ടും തട്ടികൊണ്ടുപോകൽ. നിക്കോളാസ് ഒബോഹ് എന്ന കത്തോലിക്കാ വൈദികനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം തോക്കുധാരികൾ തട്ടിക്കൊണ്ടു പോയത്. നൈജീരിയയിലെ ഉറോമി രൂപതയിലെ വൈദികനാണ് ഇദ്ദേഹം. നാല് വൈദികവിദ്യാർത്ഥികളെ തട്ടികൊണ്ടുപോകുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെ ഇപ്പോൾ വൈദികനെ തട്ടികൊണ്ടുപോയത് വിശ്വാസികളെ പരിഭ്രാന്തരാക്കുന്നുണ്ട്.

വൈദികരെയും വിശ്വാസികളെയും വൈദികവിദ്യാർത്ഥികളെയും തട്ടിക്കൊണ്ടു പോയി ഉപദ്രപിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുകൊണ്ട് നൈജീരിയൻ ക്രിസ്ത്യാനികളുടെ മനസ്സിൽ ഭീതി പരത്താനുള്ള ശ്രമമാണ് ഇസ്ലാമിക തീവ്രവാദികൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ തളർന്നുപോകരുതെന്നും പ്രാർത്ഥനയിൽ കൂടുതൽ ശക്തിപ്രാപിക്കണമെന്നും വൈദികനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും രൂപതാനേതൃത്വം വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹത്തെ യാതൊരു കുഴപ്പവും കൂടാതെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണെന്നും ഉറോമി രൂപത അറിയിച്ചു. അതേസമയം ഈ വൈദികനെ തട്ടിക്കൊണ്ടു പോയ അതേദിവസം തന്നെ കുറെ കുട്ടികളെയും ആയുധധാരികൾ കടത്തിക്കൊണ്ടു പോയി എന്ന് പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?