Follow Us On

06

April

2020

Monday

വിശ്വാസമെന്നാൽ കൂട്ടായ്മാനുഭവമാണ്; സ്‌പെയിനിലെ സാധരണക്കാർക്ക് പാപ്പയുടെ സന്ദേശം

വിശ്വാസമെന്നാൽ കൂട്ടായ്മാനുഭവമാണ്; സ്‌പെയിനിലെ സാധരണക്കാർക്ക് പാപ്പയുടെ സന്ദേശം

സ്‌പെയിൻ: വിശ്വാസമെന്നാൽ ഒറ്റപ്പെട്ട ഒരനുഭമല്ല, മറിച്ച് ഒരു കൂട്ടായ്മയിൽ വളരുന്നതാണെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പ. സാധാരണക്കാരായ സ്ത്രീ പുരുഷന്മാർ തങ്ങൾക്ക് ദൈവത്തിൽ നിന്ന് ലഭിച്ച കൃപകൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയും തങ്ങളായിരിക്കുന്ന സമൂഹങ്ങളിൽ വിശ്വാസം പ്രഘോഷിക്കുകയും ചെയ്യുന്നവരാണെന്ന് പാപ്പ പറഞ്ഞു. സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന കത്തോലിക്ക കോൺഗ്രസിനയച്ച സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഒറ്റപ്പെട്ടതും ഒഴിവാക്കുന്നതുമായ ഏറ്റവും ഉയർന്ന മതിലുകൾ പോലും തകർക്കാൻ കഴിയുന്ന ജീവനുള്ള ദൈവവചനം ക്രിസ്തീയ സാക്ഷ്യങ്ങളിലൂടെ ആവേശത്തോടെയും സന്തോഷത്തോടെയും പ്രഘോഷിക്കപ്പെടേണ്ടതുണ്ട്. സാംസ്‌കാരിക രാഷ്ട്രീയ വ്യവസായിക മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും അവരുടെ ജീവിത രീതിയിലൂടെ സുവിശേഷത്തിന്റെ പുതുമയും സന്തോഷവും കൊണ്ടുവരാൻ സാധിക്കും, പാപ്പ തുടർന്നു.

ദൈവത്തോടും സഭയോടും ചേർന്നുനിന്നുകൊണ്ട് ചുറ്റുമുള്ള ആളുകളെയും പരിഗണിച്ചുകൊണ്ട് ജീവിതം നയിക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. പുരോഹിതരെ സംബന്ധിച്ചുള്ള പ്രചാരണങ്ങൾ, മത്സരബുദ്ധി, നിഷേധാത്മകത, സഭയ്‌ക്കെതിരായ ചർച്ചകൾ എന്നീ പ്രലോഭനങ്ങളിൽ ജാഗ്രത പാലിക്കുകയും ചെയ്യണം. ഈ പ്രലോഭനങ്ങൾ വിശുദ്ധിയിലേക്കുള്ള സാധാരണക്കാരുടെ വിളിക്ക് തടസ്സം സൃഷ്ടിക്കും. നാമെല്ലാവരും ഒരു ക്രിസ്ത്യൻ സമൂഹത്തിന്റെ ഭാഗമാണ്. ഏകദൈവത്തിൽ കേന്ദ്രീകൃതമായ ദൈവത്തിന്റെ ഒരു കുടുംബമാണ് നാമെന്നും പാപ്പ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?