Follow Us On

06

April

2020

Monday

ഇറാഖിലെ ക്രിസ്തുമതത്തിന്റെ ഭാവി? ആശങ്കയോടെ ക്രിസ്ത്യൻ മതനേതാക്കൾ

ഇറാഖിലെ ക്രിസ്തുമതത്തിന്റെ ഭാവി? ആശങ്കയോടെ ക്രിസ്ത്യൻ മതനേതാക്കൾ

ഇറാഖ്: ഇറാഖിലെ ക്രിസ്ത്യാനികൾ നേരിടുന്ന ആക്രമണത്തിൽ അപലപിച്ച് ക്രിസ്ത്യൻ മതനേതാക്കൾ രംഗത്ത്. ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ അക്രമണങ്ങളും പീഡനങ്ങളും തുടർന്നാൽ 2050 ആകുമ്പോൾ രാജ്യത്തെ ക്രിസ്തുമതം പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടേക്കാമെന്ന ആശങ്കയും അവർ പ്രാദേശികമാധ്യമങ്ങളോട് പങ്കുവെച്ചു.

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ഐഎസിൽ നിന്നും നേരിടുന്ന തുടർച്ചയായ പീഡനങ്ങളും ഇറാഖി സർക്കാർ നൽകേണ്ട സുരക്ഷാ നടപടികളുടെ അഭാവവും കാരണം ഇറാഖിലെ ക്രിസ്ത്യൻ കുടുംബങ്ങൾ പലപ്പോഴും സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. രാജ്യത്തെ ക്രിസ്ത്യൻ ജനസംഖ്യ 1.5 ദശലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന ഇറാഖിൽ ഇന്ന് വെറും നിന്ന് 250,000 ക്രിസ്ത്യാനികൾ മാത്രമാണുള്ളതെന്ന് കൽദിയൻ സിറിയക് അസീറിയൻ പോപ്പുലർ കൗൺസിലിന്റെ വിദേശ ബന്ധ മേധാവി ലോയ് മിഖായേൽ പറഞ്ഞു.

തങ്ങളുടെ രാജ്യം സേനകളുടെ മാത്രം നാടായി മാറിയെന്ന് ബാഗ്ദാദിലെ സെന്റ് ജോസഫ് ഇടവക വികാരി ഫാദർ നാദീർ ഡാക്കോയും അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതുകൊണ്ടുതന്നെ രാജ്യത്തെ എല്ലാ പ്രൈമറി സ്‌കൂളുകളിലെയും വിദ്യാഭ്യാസ നിലവാരം വളരെ ദയനീയമായതായും അദ്ദേഹം പറഞ്ഞു. ആത്മരക്ഷയ്ക്കായി പരമ്പരാഗത ഗോത്രവർഗ ശൃംഖലകളില്ലാത്തതിനാൽ രാജ്യത്തെ ക്രിസ്ത്യാനികൾ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. അതുകൊണ്ടുതന്നെ ക്രിസ്ത്യാനികളുടെ സുരക്ഷ ഒരുക്കുന്നതിൽ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്നും മതനേതാക്കൾ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?