Follow Us On

06

April

2020

Monday

മാരാമണ്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

മാരാമണ്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

മരാമണ്‍: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിലുള്ള 125-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. ദൈവത്തിന്റെ ശക്തി എത്രത്തോളം മഹത്തരമാണെന്ന് വിശ്വാസിസമൂഹം തിരിച്ചറിയണമെന്ന് സമാപന യോഗത്തില്‍ മുഖ്യസന്ദേശം നല്‍കിയ സൗത്ത് ആഫ്രിക്കയില്‍നിന്നുള്ള ആര്‍ച്ച്ബിഷപ് ദിനോ ഗബ്രിയേല്‍ പറഞ്ഞു.
ഓരോ വിശ്വാസിയും യേശുക്രിസ്തുവിനെ പൂര്‍ണമായും അറിയുകയും മനസിലാക്കുകയും വേണം. ദൈവത്തിന്റെ സ്‌നേഹം ഒരു തലമുറയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. ദൈവത്തെ അറിഞ്ഞും അനുഭവിച്ചുമാണ് ജീവിക്കേണ്ടത്. കര്‍ത്താവിനുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യണം. മരണത്തെപ്പോലും തോല്‍പിക്കുന്ന ഉയിര്‍പ്പിന്റെ ശക്തിയാണ് ദൈവം. ദൈവം പകര്‍ന്നു തരുന്ന സ്‌നേഹം നിറഞ്ഞ മനസോടെ ആസ്വദിക്കണമെന്നും ആര്‍ച്ച്ബിഷപ് ദിനോ ഗബ്രിയേല്‍ പറഞ്ഞു. വിദ്വേഷമല്ല സൂക്ഷ്മമായ നിരീക്ഷണമാണ് ഇന്നിന്റെ ആവശ്യമെന്ന് സമാപന സന്ദേശത്തില്‍ മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പറഞ്ഞു. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളിലും ദൈവത്തിന്റെ മുഖഛായ കാണണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ത്തോമാ സുവിശേഷസംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.
ആര്‍ച്ച്ബിഷപ് ഡോ. കെയ്മാരി ഗോഡ്‌സ്‌വര്‍ത്തി (ഓസ്‌ട്രേലിയ), റവ. ഡോ. മോണോദ്വീപ് ഡാനിയേല്‍ (ഡല്‍ഹി), റവ. ജോണ്‍ സാമുവല്‍ (ചെന്നൈ) എന്നിവരായിരുന്നു ഈ വര്‍ഷത്തെ മുഖ്യപ്രഭാഷകര്‍.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?