Follow Us On

09

April

2020

Thursday

ദൈവകാരുണ്യം നമ്മെ കാത്തിരിക്കുന്നു; തരംഗമാകുന്നു അബ്ബിയുടെ സോഷ്യൽ മീഡിയാ പോസ്റ്റ്

ദൈവകാരുണ്യം നമ്മെ കാത്തിരിക്കുന്നു; തരംഗമാകുന്നു അബ്ബിയുടെ സോഷ്യൽ മീഡിയാ പോസ്റ്റ്

വാർസോ: ദൈവകാരുണ്യം നമ്മെ കാത്തിരിക്കുന്നുവെന്ന് ഓർമിപ്പിച്ച് പ്രമുഖ പ്രോ ലൈഫ് പ്രവർത്തക അബ്ബി ജോൺസൺ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പ് തരംഗമാകുന്നു. അബ്ബി ജോൺസണിനെക്കുറിച്ച് കേട്ടിട്ടില്ലേ, മാനസാന്തരപ്പെട്ട് ഗർഭച്ഛിദ്ര ക്ലിനിക്കിലെ ജോലി ഉപേക്ഷിച്ച് ജീവന്റെ മൂല്യം ഉദ്‌ഘോഷിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച വനിത.

പ്രോ ലൈഫിനെ കുറിച്ച് പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ പോളണ്ടിൽ എത്തിയ അബ്ബി, പോളണ്ടിലെ ഡിവൈൻ മേഴ്‌സി ബസിലിക്ക സന്ദർശിക്കുന്നതിനിടെയുണ്ടായ ചില ചിന്തകളും അനുഭവങ്ങളുമാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്.

ഒരിക്കൽ ഗർഭച്ഛിദ്ര ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന അബ്ബി, അനേകം ഗർഭച്ഛിദ്ര വാദികളെ മാനസാന്തരത്തിലേക്ക് നയിച്ച വ്യക്തികൂടിയാണ്. അവരുടെ മാനസാന്തര കഥ ഇതിവൃത്തമാക്കി 2019ൽ റിലീസ് ചെയ്ത സിനിമ ‘അൺപ്ലാൻഡും’ വലിയ മാനസാന്തരാനുഭവങ്ങൾക്ക് കാരണമാവുകയും ചെയ്തു.

ദൈവത്തിന്റെ കാരുണ്യം എല്ലാവർക്കും ലഭ്യമായ ഒന്നാണ്. അവ ലഭിക്കുന്നതിന് ഭൂതകാലത്ത് നാം കൈക്കൊണ്ട ശരിയും തെറ്റുമായ തീരുമാനങ്ങളൊന്നും മാനദണ്ഡമാകില്ല. തന്റെ ജീവിതത്തിന്റെ കഷ്ടപാടുകളിലും സഹനങ്ങളിലും ജീവിതത്തിലെ ദുസ്സഹമായ എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന്റെ വലിയ കരുണ താൻ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും അബ്ബി സാക്ഷ്യപ്പെടുത്തി.

നിങ്ങൾക്കു വഹിക്കേണ്ടിവരുന്ന കുരിശുകളോ ഭാരമോ ഒന്നും കണക്കിലെടുക്കേണ്ടതില്ല, എന്തെന്നാൽ തൊട്ടടുത്ത ദിവസം നിങ്ങളെ കാത്തിരിക്കുന്നത് ദൈവത്തിന്റെ വലിയ കരുണയായിരിക്കും സാക്ഷ്യപ്പെടുത്തിയ ട്വീറ്റിനും ഫെയ്‌സ്ബുക്ക് പോസ്റ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?