Follow Us On

09

April

2020

Thursday

കൂട്ടിക്കെട്ടിയ കൈകളുമായി വീണ്ടും 21 രക്തസാക്ഷികൾ; വിശ്വാസസ്‌ഥൈര്യം പ്രഘോഷിച്ച് രക്തസാക്ഷി സ്മാരകം

കൂട്ടിക്കെട്ടിയ കൈകളുമായി വീണ്ടും 21 രക്തസാക്ഷികൾ; വിശ്വാസസ്‌ഥൈര്യം പ്രഘോഷിച്ച് രക്തസാക്ഷി സ്മാരകം

കെയ്‌റോ: ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്തതിനാൽ ഐസിസ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 രക്തസാക്ഷികൾക്ക് ജന്മദേശമായ ഈജിപ്തിൽ സ്മാരകം ഉയർന്നു. വലിയ ക്രിസ്തുരൂപത്തിന് മുന്നിൽ കൈകൾ പിന്നിൽ കൂട്ടിക്കെട്ടി, മുട്ടിന്മേൽ നിൽക്കും വിധമാണ് 21 രക്തസാക്ഷികളുടെ ശിൽപ്പങ്ങളും ക്രമീകരിച്ചിരിക്കുന്നത്- ഐസിസ് തീവ്രവാദികൾക്കുമുന്നിൽ ക്രിസ്തുവിനെപ്രതി മരണം വരിക്കാൻ നിന്നത് എങ്ങിനെയോ അങ്ങനെ!

രക്തസാക്ഷികളിൽ ഭൂരിഭാഗം പേരുടെയും ജന്മദേശമായ മിന്യ പ്രവിശ്യയിലെ അൽ ഔർ ഗ്രാമത്തിലാണ് സ്മാരകം നിർമിച്ചിരിക്കുന്നത്. ഫെബ്രുവരി 15ന് രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയാണ് ശിൽപ്പം അനാച്ഛാദനം ചെയ്തത്. ക്രിസ്തുവിനു വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്‌സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു.

ലിബിയയിലെ തീരദേശ നഗരമായ സിർട്ടെയിലെ കടൽക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ച് 2015ലാണ് 21 ക്രൈസ്തവരെ ഐസിസ് അരുംകൊലചെയ്തത്. ഇവരെ വധിക്കുംമുമ്പ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ തീവ്രവാദികൾ പുറത്തുവിട്ടിരുന്നു. 21 രക്തസാക്ഷികളിൽ ഒരാൾ ഘാനാ സ്വദേശിയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?