Follow Us On

09

April

2020

Thursday

സ്വാർത്ഥഹൃദയങ്ങളിൽ ദൈവത്തിന് ഇടമില്ല; ഹൃദയ കാഠിന്യം അകറ്റാനുള്ള മരുന്ന് ഉപദേശിച്ച് പാപ്പ

സ്വാർത്ഥഹൃദയങ്ങളിൽ ദൈവത്തിന് ഇടമില്ല; ഹൃദയ കാഠിന്യം അകറ്റാനുള്ള മരുന്ന് ഉപദേശിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: സ്വാർത്ഥതയും ധാർഷ്ട്യവും കൊണ്ട് കഠിനമായ ഹൃദയങ്ങളിൽ ദൈവത്തിന് ഇടമില്ലയെന്ന് ആവർത്തിച്ച് ഫ്രാൻസിസ് പാപ്പ. അനുകമ്പയും തുറവിയുമുള്ള ഹൃദയങ്ങളിലേയ്ക്ക് മാത്രമേ ദൈവം കടന്നു കടന്നുവരൂവെന്നും പാപ്പ പറഞ്ഞു. സാന്താ മാർത്തയിലെ ചാപ്പലിൽ അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ.

ദൈവത്തിന്റെ കരുണയും അനുകമ്പയും തിരിച്ചറിയുകയെന്നതാണ് കഠിനഹൃദയർക്കുള്ള യഥാർത്ഥ മരുന്ന്. ഒരു യോഗ്യതയുമില്ലാതെ, യാതൊരു ചിലവുമില്ലാതെ നമുക്ക് ലഭിച്ച രക്ഷയുടെ കൃപ മറക്കുമ്പോളാണ് നമ്മുടെ ഹൃദയങ്ങൾ കഠിനമാകുന്നതും. സ്വയം പ്രേരിതമായ ഹൃദയങ്ങൾ എന്നും സ്വന്തം അഹത്തിൽ മാത്രം വിശ്വസിക്കുന്നവരും പ്രത്യയശാസ്ത്രങ്ങൾകൊണ്ട് മാത്രം ശക്തരായവരുമായിരിക്കും. അവ സ്വാർത്ഥതയിലേയ്ക്കും യുദ്ധത്തിലേയ്ക്കും അക്രമങ്ങളിലേയ്ക്കും മാത്രമേ നമ്മെ നയിക്കുകയുള്ളു. നന്മയുള്ള ദൈവമാഗ്രഹിക്കുന്ന മൂല്യങ്ങളൊന്നും അത്തരക്കാരുടെ ഹൃദയത്തെ താങ്ങിനിർത്തുകയുമില്ല.

സഹനങ്ങളല്ല, മറിച്ച് കരുണയാണ് ദൈവം ആഗ്രഹിക്കുന്നത്. എന്തെന്നാൽ ദൈവത്തിന് നമ്മോടുള്ള വലിയ കരുണയാണ് നമ്മുടെ രക്ഷയ്ക്ക് വഴിതെളിച്ചത്. ഈ തിരിച്ചറിവ് ഒരുപക്ഷേ കഠിനഹൃദയരായവർക്കുള്ള ഒരു ഉണർത്തുവിളി ആയേക്കാം. എങ്കിലും നമ്മുടെ എല്ലാവരുടെയും ഹൃദയങ്ങളിൽ കാഠിന്യമുള്ള എന്തോ ഒന്ന് ഉണ്ട്. അവ നമുക്ക് തിരിച്ചറിയാൻ ശ്രമിക്കാം, നീതിബോധമുള്ള, ആത്മാർത്ഥമായ, തുറവിയും അനുകമ്പയുമുള്ള ഒരു ഹൃദയം ദൈവം നമ്മുക്ക് നൽകട്ടെയെന്നും പാപ്പ ആശംസിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?