Follow Us On

09

April

2020

Thursday

മൈക്കിൾ ഇല്ലാത്ത പിറന്നാൾ ദിനം; രക്തസാക്ഷിയായ ഇരട്ട സഹോദരനുവേണ്ടി കേക്ക് മുറിച്ച് റാഫേൽ നാദി

മൈക്കിൾ ഇല്ലാത്ത പിറന്നാൾ ദിനം; രക്തസാക്ഷിയായ ഇരട്ട സഹോദരനുവേണ്ടി കേക്ക് മുറിച്ച് റാഫേൽ നാദി

ക്രിസ്റ്റി എൽസ

നൈജീരിയ: ദൈവതിരുമുഖം കാണാൻ ഇഹലോകവാസം വെടിഞ്ഞവരെ ഓർത്ത് വിശിഷ്യാ, ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ചവരെ ഓർത്ത് ദുഃഖിക്കുകയല്ല ആനന്ദിക്കുകയാണ് വേണ്ടത്. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയാവണം ക്രിസ്ത്യാനിയുടെ ജീവിത ദർശനം.

ഇക്കാര്യം പറയാതെ പറയുന്ന പിറന്നാൾ ആഘോഷത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു ഇക്കഴിഞ്ഞ ദിവസം നൈജീരിയ. ദിനങ്ങൾക്കുമുമ്പ്, ഗുഡ് ഷപ്പേർഡ് സെമിനാരിയിൽനിന്ന് അക്രമിസംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സെമിനാരി വിദ്യാർത്ഥി മൈക്കിൾ നാദിയുടെയും ഇരട്ട സഹോദരൻ റാഫേൽ നാദിയുടെയും ജന്മദിനമാണ് അതിന് വേദിയായത്.

മൈക്കിൾ നാദിയുടെ സെമിനാരി പരിശീലകൻകൂടിയായ സോകോട്ടോ രൂപത ബിഷപ്പ് മാത്യു ഹസ്സൻ ഹുക്കയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ മൈക്കിളിനെ പ്രത്യേകം സ്മരിക്കുകയും റാഫേലിന് പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു. കൂടാതെ, ബിഷപ്പ് ഹുക്കയുടെ നേതൃത്വത്തിൽ പിറന്നാൾ കേക്ക് മുറിക്കുകയും ചെയ്തു.

തോക്കുമായി സെമിനാരിയിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം മൈക്കിൾ ഉൾപ്പെടെ നാല് സെമിനാരിയന്മാരെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്ന്‌പേരെ സാരമായ പരുക്കുകളോടെ വിട്ടയച്ചെങ്കിലും മൈക്കിൾ നാദിയ കൊല്ലപ്പെടുത്തുകയായിരുന്നു. നിരവധി ബിഷപ്പുമാരും വൈദികരും അൽമായരും പങ്കെടുത്ത അദ്ദേഹത്തിന്റെ മൃതസംസ്‌ക്കാരശുശ്രൂഷകൾ ഏറെ വികാരനിർഭരമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?