Follow Us On

18

April

2024

Thursday

ഇക്കോ സോണ്‍: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ഇക്കോ സോണ്‍:  മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി മാറ്റാനുള്ള നിര്‍ദേശം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകനേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രി ടി.പി. രാമകൃഷ്ണനും സന്നിഹിതനായിരുന്നു. നിര്‍ദേശം നടപ്പിലാക്കിയാല്‍ കൊയിലാണ്ടി, താമരശേരി, വൈത്തിരി താലൂക്കുകളിലായി 53.60 ചതുരശ്ര കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണായി മാറും. ഇതോടെ പ്രദേശവാസികളായ ആയിരക്കണക്കിന് കര്‍ഷകരുടെ ജീവനോപാധികളെയും നിലനില്‍പ്പിനെയും അത് ബാധിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി മോണ്‍. ആന്റണി കൊഴുവനാല്‍, ജോസഫ് കാരിയാങ്കല്‍, ജോയി കണ്ണന്‍ചിറ, പി.എം. ജോര്‍ജ്, ചെറിയാന്‍ കുന്നത്ത് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?