Follow Us On

28

March

2024

Thursday

’60 പ്ലസ് ‘ ഹാപ്പിയാണ്‌

’60 പ്ലസ് ‘ ഹാപ്പിയാണ്‌

കാലടി: പ്രായമേറുന്നതോടെ ജീവിതത്തില്‍ ആഹ്ലാദം കുറയുമെന്ന് പരിഭവിക്കുന്നവര്‍ക്ക് തിരുത്തുമായി കാലടിയിലെ ’60 പ്ലസ്’ ടീം. പാട്ടും ആട്ടവും കളികളും സഞ്ചാരവുമെല്ലാമായി ജീവിതം സന്തോഷകരമാക്കുകയാണ് ഇവിടുത്തെ 60 വയസിനു മുകളിലുള്ളവരുടെ ’60 പ്ലസ്’ സംഘടനാംഗങ്ങള്‍.
കാലടി സെന്റ് ജോര്‍ജ് ദൈവാലയത്തിലാണ് സംഘടനാംഗങ്ങള്‍ എല്ലാ മാസവും ഒരുമിച്ചു കൂടുന്നത്. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, മാനസികോല്ലാസത്തിനു സഹായിക്കുന്ന കളികള്‍, പൊതുവിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ എന്നിവയെല്ലാം ഒത്തുകൂടലിലുണ്ട്. പകല്‍സമയങ്ങളില്‍ വീടുകളില്‍ സംസാരിക്കാനും ഇടപെടാനും ആരുമില്ലാത്ത സാഹചര്യങ്ങളില്‍ 60 പ്ലസിലെ ഒത്തുകൂടല്‍ ആനന്ദകരമാണെന്ന് സംഘടനാംഗങ്ങള്‍ പറയുന്നു. 60 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങിയ നൂറോളം പേരാണ് 60 പ്ലസിന്റെ ഭാഗമാകുന്നത്. വയസു നൂറിനടുത്തെത്തിയവര്‍ക്കും 60 പ്ലസിലെ ഒത്തുചേരലുകള്‍ അവിസ്മരണീയ നിമിഷങ്ങളാണു സമ്മാനിക്കുന്നത്.
പ്രായമേറിയവര്‍ക്കു വീടുകളിലിരുന്ന് കൊന്ത നിര്‍മിക്കാന്‍ 60 പ്ലസില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. നിരവധി പേ ര്‍ നേരം പോക്കിനൊപ്പം ചെറിയ വരുമാനമാര്‍ഗമായും കൊന്തനിര്‍മാണം നടത്തിവരുന്നുണ്ട്. കുടുംബങ്ങളുടെയും നാടിന്റെയും കരുത്തായ വയോജനങ്ങള്‍ക്ക് പരസ്പരം മനസിലാക്കാനും ജീവിതം ആഹ്ലാദകരമാക്കാനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണു 60 പ്ലസ് രൂപീകരിച്ചതെന്ന് കാലടി ദൈവാലയ വികാരി ഫാ. ജോണ്‍ പുതുവ പറഞ്ഞു. ഫാ. മാത്യു ഡാനിയേല്‍, പൗലോസ് അയിനിയാടന്‍, ബേബി മാഞ്ഞാലി, ഔസേപ്പച്ചന്‍ ചക്കാലക്ക, പോളച്ചന്‍ ആലുക്ക എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?