Follow Us On

29

March

2024

Friday

തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് ദൈവവിശ്വാസം പ്രകടിപ്പിക്കാം; മാതൃകയായി യു.എസിലെ കോർപ്പറേറ്റ് കമ്പനികൾ

തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് ദൈവവിശ്വാസം പ്രകടിപ്പിക്കാം; മാതൃകയായി യു.എസിലെ കോർപ്പറേറ്റ് കമ്പനികൾ

വാഷിംഗ്ടൺ ഡി.സി: മതവിശ്വാസവുമായി ബന്ധപ്പെട്ട അടയാളങ്ങൾ ധരിക്കുന്നതിനെതിരെ പല രാജ്യങ്ങളും കർക്കശ നിലപാടുകൾ കൈക്കൊള്ളുമ്പോൾ, തൊഴിലിടങ്ങളിൽ പരസ്യമായ വിശ്വാസപ്രഖ്യാപനത്തിന് അനുവാദം നൽകി മാതൃകയാകുകയാണ് അമേരിക്കയിലെ കോർപ്പറേറ്റ് കമ്പനികൾ. അമേരിക്കയിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങൾ തൊഴിലാളികളെ തിരഞ്ഞെടുക്കുമ്പോൾ, ഏകദേശം 20% പേരെങ്കിലും വിശ്വാസജീവിതം നയിക്കുന്നവരാണെന്ന് ഉറപ്പാക്കുന്നുണ്ടന്ന റിപ്പോർട്ടുകളും ശ്രദ്ധേയമാണ്.

വിശ്വാസവുമായി ബന്ധപ്പെട്ട വസ്തുക്കൾ ധരിക്കുന്നതിലും അവ തൊഴിലിടങ്ങളിൽ സ്ഥാപിക്കുന്നതിൽനിന്നുപോലും കഴിഞ്ഞ വർഷമാണ് ക്യുബെക്ക് ഭരണകൂടം ജിവനക്കാരെ വിലക്കിയത്. മാത്രമല്ല, ഇന്നും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വിശ്വാസപ്രകടനം വിലക്കുന്ന രാജ്യങ്ങളുടെ എണ്ണവും വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ്, അമേരിക്കൻ കോർപറേറ്റുകളുടെ നടപടി പ്രസക്തമാകുന്നത്.

വർഗമോ വർണമോ പരിഗണിക്കാതെ ജീവനക്കാരുടെ വിശ്വാസജിവിതത്തെ പിന്തുണയ്ക്കുന്നത് അമേരിക്കൻ കോർപ്പറേറ്റുകൾക്കിടയിൽ ഇതിനകം സാധാരണമായി മാറിക്കഴിഞ്ഞു. ‘റിലീജിയസ് ഫ്രീഡം ആൻഡ് ബിസിനസ് ഫൗണ്ടേഷൻ’ സ്ഥാപകനും പ്രസിഡന്റുമായ ബ്രിയൻ ഗ്രിമ്മാണ് ഈ വലിയ മാറ്റത്തിന് ചുക്കാൻ പിടിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വർണം, വർഗം, ജാതി എന്നിവയെ കേന്ദ്രീകരിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ജീവനക്കാരുടെ വിശ്വാസജീവിതവും അതുപോലെ തന്നെ പ്രധാനപ്പട്ടതാണെന്നും തൊഴിലുടമകൾ മനസിലാക്കിയിട്ടുണ്ട്. എന്തെന്നാൽ മതവിശ്വാസവുമായി ബന്ധപ്പെട്ട മാനങ്ങൾ മനുഷ്യജീവിതത്തിന്റെ അനിവാര്യ ഘടകമാണ്, ഏതൊരു ആകർഷകമായ ബിസിനസും ഈ മാനത്തെ സ്വാഗതം ചെയ്യാനും പിന്തുണയ്ക്കാനും കടപ്പെട്ടിരിക്കുന്നുവെന്നും വിവിധ വ്യവസായ പ്രമുഖർ അഭിപ്രായപ്പെടുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?