Follow Us On

01

December

2022

Thursday

ദൈവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്

ദൈവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്

സച്ചിൻ എട്ടിയിൽ

വത്തിക്കാൻ: ഇത് ഭാരത കത്തോലിക്ക സഭ കാത്തിരുന്ന നിമിഷം. വാഴ്ത്തപ്പെട്ട  ദൈവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുളള  ഡിക്രി പുറപ്പെടുവിക്കാൻ വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള തിരു സംഘത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി.

പതിനെട്ടാം നൂറ്റാണ്ടിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചയാളാണ് ദൈവസഹായം പിള്ള. 1712ൽ നാട്ടളം ഗ്രാമത്തിലായിരുന്നു ദൈവസഹായം പിള്ളയുടെ ജനനം. നീലകണ്ഠപ്പിള്ള എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂർ കൊട്ടാരത്തിലായിരുന്നു നീലകണ്ഠപ്പിള്ള ജോലിചെയ്തിരുന്നത്.

മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. എന്നാൽ ജീവിതത്തിൽ നിരവധി വിഷമഘട്ടങ്ങൾ നേരിട്ട നീലകണ്ഠപ്പിള്ള കത്തോലിക്കാ വിശ്വാസത്തെ പറ്റി അറിയുന്നത് ഒരു ഡച്ച് ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തിലാണ്. പ്രത്യേകിച്ച് പഴയനിയമത്തിലെ ജോബിന്റെ പുസ്തകം അദ്ദേഹത്തെ സ്പർശിച്ചു.

അങ്ങനെ കത്തോലിക്കാ വിശ്വാസമാണ് ഏക സത്യ വിശ്വാസമെന്ന് മനസ്സിലാക്കിയ  നീലകണ്ഠപിള്ള മാമോദിസ സ്വീകരിക്കാൻ തീരുമാനിച്ചു. മാമോദീസ സ്വീകരിച്ച സമയത്താണ് അദ്ദേഹം ‘ദൈവസഹായം’ എന്ന പേര് സ്വീകരിക്കുന്നത്.

പിന്നീട് നാലു വർഷം അദ്ദേഹം സുവിശേഷം പ്രഘോഷിച്ചു. നീലകണ്ഠപിള്ള മതം മാറിയത് ചില പ്രമാണിമാരെ ചൊടിപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തെ പ്രതി അദ്ദേഹത്തിന് ക്രൂരമായ പീഡനങ്ങൾ മൂന്നുവർഷത്തോളം ജയിലറകളിൽ നേരിട്ടു.

കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് ഏഴുവർഷത്തിനുശേഷം അരാൾവാമൊഴി എന്ന കാട്ടിൽ വച്ച് ദൈവസഹായം രക്തസാക്ഷിയായി മാറി. 2012 ഡിസംബർ മാസമാണ് ദൈവസഹായം പിള്ള വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?