ആരുടെയും ഹൃദയത്തിലും മനസിലും നുഴഞ്ഞു കയറാവുന്ന കീടമാണ് അസൂയയും ശത്രുതയും. ജീവിതത്തിൽ നാം ഏറെ ശ്രദ്ധപതിക്കേണ്ടതും ഇല്ലായ്മ ചെയ്യേണ്ടതുമായ തിന്മകളാണവ. അവയുണ്ടെങ്കിൽ നാം മറ്റുള്ളവരെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യും. അത് അകാരണമായി നമ്മിൽ മാത്സര്യം വളർത്തും. മറ്റുള്ളവരുമായി നമ്മെ തുലനംചെയ്യാൻ ഇടയാക്കും. എനിക്കുള്ളതിലും അധികം അവനുണ്ടല്ലോ എന്നോർത്തു വ്യഗ്രതപ്പെടും, തത്രപ്പെടും. മറ്റുള്ളവരെ ഒഴിവാക്കാൻ ഇത് കാരണമാകും.
-ഫ്രാൻസിസ് പാപ്പ
*********************
ഗർഭച്ഛിദ്രം അന്താരാഷ്ട്ര മനുഷ്യാവകാശമല്ല. എന്നാൽ മറുവശത്ത് ജീവിക്കാനുള്ള മനുഷ്യാവകാശമുണ്ട്. ജീവന്റെയും കുടുംബങ്ങളുടെയും വിഷയത്തിൽ യു.എസിനോട് സഹകരിക്കുന്ന പോളണ്ടിനും ഹംഗറിക്കും പ്രത്യേക നന്ദി അർപ്പിക്കുന്നു. ജനിക്കാൻപോകുന്ന കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ധൈര്യപൂർവം നിലപാടെടുക്കുന്നത് പ്രശംസനീയമാണ്. ഓരോ ജീവിതത്തിനും മൂല്യമുണ്ടെന്ന നിങ്ങളുടെ തിരിച്ചറിവ് ഏറെ സന്തോഷം നൽകുന്നതുമാണ്.
-യു.എസ് ഹെൽത്ത് സെക്രട്ടറി അലക്‌സ് അസർ
*********************
പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹത്തിന് മതസ്വാതന്ത്ര്യം ഉറപ്പാക്കണം. പാക്കിസ്ഥാൻ സർക്കാരിലെ പലരുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്. എങ്കിലും, എല്ലാ പൗരന്മാരുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ പാക്കിസ്ഥാന് കഴിയുന്നില്ല. കുപ്രസിദ്ധമായ മതനിന്ദ നിയമം മതന്യൂനപക്ഷങ്ങളെ അടിച്ചമർത്താനും വ്യക്തി വൈരാഗ്യം തീർക്കാനും ഉപയോഗിക്കപ്പെടുന്നു. ഈ നിയമം അടിയന്തിരമായി പരിഷ്‌കരിക്കണം.
-ആർച്ച്ബിഷപ്പ് ചാൾസ് ചപ്യൂട്ട്
*********************
ആബേലച്ചൻ ഇന്ന് കലാകേരളത്തിന്റെ ഓർമകളിലെ നക്ഷത്രമാണ്. പക്ഷേ, എനിക്ക് അദ്ദേഹം കെടാത്ത നക്ഷത്ര ദീപമാണ്. എന്റെ എല്ലാ ഐശ്വര്യത്തിൻറെയും തുടക്കക്കാരൻ. കലാകാരന്മാരെ ഇത്രയധികം സ്‌നേഹിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയെ ഞാൻ വേറെ കണ്ടിട്ടില്ല. എല്ലാം തികഞ്ഞ ഒരു കലാകാരനായിരുന്നു അദ്ദേഹം. പക്ഷേ, അതൊന്നും അച്ചൻ പുറമേ കാണിച്ചിരുന്നില്ല.
-സിനിമാതാരം ജയറാം
*********************
കിഴക്കൻ മധ്യയൂറോപ്പിന്റെ ഭൂരിഭാഗവും സോവിയറ്റ് അധീനതയുടെ കീഴിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഫ്രാൻസും ജർമനിനും യു.കെയും ഇറ്റലിയും മാത്രമാണ് യൂറോപ്പ് എന്നെ പൊതുധാരണയാണ് അന്ന് നിലനിന്നിരുന്നത്. യൂറോപ്പിൽ മറ്റ് രാഷ്ട്രങ്ങൾ ഉണ്ടെന്നുപോലും പലർക്കും അറിയില്ലായിരുന്നു, എന്നാൽ യൂറോപ്പിന്റെ പകുതിയോളം വരുന്ന അവയെല്ലാം രാഷ്ട്രങ്ങളായി ഉയർന്നന്നതിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ യൂറോപ്പിന്റെ സഹമധ്യസ്ഥനാകാനും യോഗ്യനാണ്.
-ആർച്ച്ബിഷപ്പ് സ്റ്റനിസ്ലാവ് ഗാഡെക്കി
*********************
ബൈബിളിനെ ടെന്നസി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കണം. ടെന്നസി സംസ്ഥാനത്തിന്റെ രാജ്യത്തിന്റെയും ചരിത്രത്തിൽ ബൈബിൾ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. അതിനാൽ ചരിത്രത്തെ നിഷേധിക്കാൻ സാധിക്കില്ല. മാത്രമല്ല മത ഗ്രന്ഥമെന്ന നിലയിൽ ബൈബിളിനെ അവഗണിക്കുന്നത് ഒന്നാം ഭരണഘടന ഭേദഗതിക്ക് വിരുദ്ധമാണുതാനും.
-സെനറ്റർ ജെറി സെക്സ്റ്റൺ
Leave a Comment
Your email address will not be published. Required fields are marked with *