Follow Us On

19

March

2024

Tuesday

റോമാ രൂപത ഡിക്രി തിരുത്തി; റോമിലെ ദൈവാലയങ്ങൾ തുറക്കും

റോമാ രൂപത ഡിക്രി തിരുത്തി; റോമിലെ ദൈവാലയങ്ങൾ തുറക്കും

വത്തിക്കാൻ സിറ്റി: കൊറോണ വ്യാപനത്തെ തുടർന്ന് ദൈവാലയങ്ങൾ അടച്ചിടാൻ പുറപ്പെടുവിച്ച ഡിക്രി പിൻവലിച്ചതോടെ റോമാ രൂപതയിലെ ഇടവക ദൈവാലയങ്ങൾ വിശ്വാസികൾക്കായി വീണ്ടും തുറന്നു. രൂപതയുടെ വികാരി ജനറൽ കർദിനാൾ ആഞ്ചലോ ഡി ഡോണാറ്റിസാണ് ദിവസങ്ങൾമുമ്പ് പുറപ്പെടുവിച്ച ഡിക്രി പിൻവലിക്കുന്ന കാര്യം വ്യക്തമാക്കിയത്.

‘സഭാപരമായ നടപടികൾ സ്വീകരിക്കുമ്പോൾ, സമൂഹത്തിന്റെ പൊതുവായ നന്മയെ മാത്രം പരിഗണിച്ചാൽ പോരാ, മറിച്ച് ജനങ്ങളുടെ ദൈവവിശ്വാസം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. മൂന്ന് ആഴ്ചത്തേക്ക്, റോമിലെ ദൈവാലയങ്ങൾ അടച്ചിടുന്നത് വിശ്വാസികൾക്കിടയിൽ ഈ പ്രതിസന്ധിഘട്ടത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. മിഷൻ ഹെഡ്ക്വാർട്ടേഴ്‌സുകളിലുള്ള ദൈവാലയങ്ങളും അടയ്ക്കില്ല,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ദൈവജനത്തോട് അടുത്തു നിൽക്കാൻ വൈദികരെ ആഹ്വാനം ചെയ്ത അദ്ദേഹം, ഉപേക്ഷിക്കപ്പെട്ടെന്ന ചിന്ത ആരിലും ഉണ്ടാവാൻ ഇടയാക്കരുതെന്നും ഓർമിപ്പിച്ചു. അതേസമയം ഞായറാഴ്ചകളിൽ ദിവ്യബലിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന സഭയുടെ നിയമത്തിന് കർദിനാൾ ആഞ്ചലോ ഇളവ് നൽകിയിട്ടുണ്ട്. പുതിയ ഡിക്രി അനുസരിച്ച്, ഇടവക അല്ലാത്ത ദൈവാലയങ്ങളും മതപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന മറ്റ് കെട്ടിടങ്ങളും അടഞ്ഞു തന്നെ കിടക്കും. സന്യാസ സഭകളുടെ സ്ഥാപനങ്ങളിൽ, അവരുടെ അംഗങ്ങൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?