Follow Us On

09

August

2020

Sunday

കൊറോണക്ക് എതിരെ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം തേടാം

കൊറോണക്ക് എതിരെ  പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം തേടാം

‘പരിശുദ്ധ ദൈവമാതാവേ, ഞങ്ങളുടെ യാത്രയിലുടനീളം രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി അങ്ങ് പ്രകാശിക്കുന്നു. വിശ്വാസത്തില്‍ അടിയുറച്ച്, കുരിശിന്‍ ചുവട്ടില്‍നിന്ന് ക്രിസ്തുവിന്റെ പീഡാസഹനങ്ങളില്‍ പങ്കാളിയായ അമ്മേ, രോഗികളുടെ ആരോഗ്യമേ, ഞങ്ങളെത്തന്നെ അങ്ങേക്ക് ഭരമേല്‍പ്പിക്കുന്നു.

കാനായിലെ കല്യാണവീട്ടിലെന്നതുപോലെ പരീക്ഷണത്തിന്റെ ഈ ഘട്ടത്തിന് ശേഷം ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും നാളുകളിലേക്ക് മടങ്ങിപ്പോകുവാന്‍ ഇടയാകത്തക്കവിധത്തില്‍ അമ്മ ഞങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെടുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.

ദിവ്യസ്‌നേഹത്തിന്റെ മാതാവേ, പിതാവിന്റെ ഹിതത്തോട് അനുരൂപപ്പെടാനും ഉയിര്‍പ്പിന്റെ ആനന്ദത്തിലേക്ക് നയിക്കുന്നതിനായി, ഞങ്ങളുടെ സഹനങ്ങളും സങ്കടങ്ങളും കുരിശിലൂടെ സ്വയം ഏറ്റെടുത്ത ഈശോ പഠിപ്പിച്ച കാര്യങ്ങള്‍ അനുസരിക്കാനും ഞങ്ങളെ സഹായിക്കണമേ.

അമ്മയുടെ സംരക്ഷണത്തിന്റെ കീഴില്‍ ഞങ്ങള്‍ അഭയം തേടുന്നു. അനുഗ്രഹീതയും മഹത്വമുള്ളവളുമായ കന്യാമാതാവേ, പരീക്ഷയില്‍ അകപ്പെട്ടിരിക്കുന്ന ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൈവെടിയാതെ, എല്ലാ അപകടങ്ങളില്‍നിന്നും കാത്തുരക്ഷിക്കണമേ, ആമ്മേന്‍.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?