Follow Us On

06

April

2020

Monday

വിദ്യാർത്ഥികളുടെ ജീവനുവേണ്ടി സ്വയം ബലിയായിതീർന്ന് നൈജീരിയൻ കന്യാസ്ത്രി

വിദ്യാർത്ഥികളുടെ ജീവനുവേണ്ടി സ്വയം ബലിയായിതീർന്ന് നൈജീരിയൻ കന്യാസ്ത്രി

നൈജീരിയ: തന്റെ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി സ്വയം ബലിയായി തീർന്ന് ഒരു നൈജീരിയൻ കന്യാസ്ത്രി. നൈജീരിയയിലെ ബെത്‌ലഹേം ഗേൾസ് കോളേജ് കെട്ടിടത്തിൽ പടർന്നുപിടിച്ച അഗ്നിബാധയിൽനിന്നും വിദ്യാർത്ഥികളെ രക്ഷിക്കുന്നതിനിടെയാണ് സിസ്റ്റർ ഡോ. ഹെൻറിറ്റ അലോഖയും വനിതാ സുരക്ഷ ഉദ്യോഗസ്ഥയും മരണത്തിന് കീഴ്‌പ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ചയാണ് നൈജീരിയയിലെ ബെത്ലഹേം ഗേൾസ് കോളേജിന്റെ സമീപത്തുള്ള പൈപ്പ്‌ലൈനിൽ ട്രക്ക് ഇടിച്ച് അപകടമുണ്ടാകുന്നത്. തുടർന്ന് സമീപത്തുള്ള നിരവധി കെട്ടിടങ്ങളിൽ തീപടർന്ന് പിടിക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. ബെത്ലഹേം ഗേൾസ് കോളേജിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ദിവ്യബലിയിൽ പങ്കെടുക്കുമ്പോഴാണ് സ്ഫോടനം സംഭവിക്കുന്നത്. തുടർന്ന് സിസ്റ്റർ ഡോ. ഹെൻറിറ്റയും വനിതാ സുരക്ഷാ ഉദ്യോഗസ്ഥയും ചേർന്ന് കെട്ടിടത്തിനുള്ളിൽ നിന്നും വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും പുറത്തേയ്ക്കിറക്കിയെങ്കിലും കെട്ടിടം തകർന്നുവീഴുന്നതിനുമുമ്പ് പുറത്തുകടക്കാൻ കഴിയാതെവന്നതോടെ ഇരുവരും മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു.

ഏകദേശം 300ഓളം ആളുകളെയാണ് അവർ രക്ഷിച്ചത്. ഒരു അമ്മയെപ്പോലെ തന്റെ കുട്ടികളെ രക്ഷിക്കുന്നതിനുവേണ്ടി അഗ്നിശമനസേനാംഗങ്ങളുടെ കരുത്തോടെയുള്ള പ്രവർത്തനമായിരുന്നു സിസ്റ്ററിന്റേത്. മാനവരാശിയ്ക്കുവേണ്ടി പ്രവർത്തിക്കുമെന്ന് ശപഥം ചെയ്യുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കി മരണപ്പെടുകയും ചെയ്ത വ്യക്തിയാണ് സിസ്റ്റർ അലോഖയെന്നും നിസ്വാർത്ഥയായ ഈ സ്ത്രീ ദേശീയ ബഹുമതി അർഹിക്കുന്നുണ്ടെന്നും നൈജീരിയൻ സഭ വ്യക്തമാക്കിയിട്ടുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?