Follow Us On

06

April

2020

Monday

കൊറോണയെ നേരിടാം, പ്രാർത്ഥനയിൽ ശക്തി പ്രാപിച്ചുകൊണ്ട്: പാക് മെത്രാൻ സമിതി

കൊറോണയെ നേരിടാം, പ്രാർത്ഥനയിൽ ശക്തി പ്രാപിച്ചുകൊണ്ട്: പാക് മെത്രാൻ സമിതി

ഇസ്ലാമാബാദ്: ലോകജനതയെ ഭീതിയിലാഴ്ത്തി അതിവേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നേരിടാൻ പ്രാർത്ഥനിലും ഉപവാസത്തിലും ശക്തി പ്രാപിക്കണമെന്ന് നിർദ്ദേശിച്ച് പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാൻ സമിതി. പാക്കിസ്ഥാനിൽ ഇതുവരെ 302 പേർ കൊറോണ ബാധിതരാകുകയും സ്ഥിതിഗതികൾ കൂടുതൽ മോശമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രാർത്ഥന ആയുധമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെത്രാൻ സമിതി രംഗത്തുവന്നത്. .

കോവിഡ്-19 ആഗോളതലത്തിൽ വ്യാപിക്കുന്ന അതേ വേഗതയിൽതന്നെ പാക്കിസ്ഥാനിലും വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രത്യാശ കൈവെടിയാതെ രോഗബാധിതർക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും ശക്തിയും ആശ്വാസവും ആത്മവിശ്വാസവും നൽകണമെന്ന് ഇസ്ലാമാബാദ് ആർച്ച്ബിഷപ്പ് ജോസഫ് അർഷാദ് പറഞ്ഞു. സർവശക്തനും കരുണാമയനുമായ ദൈവത്തിന്റെ സംരക്ഷണത്തിനായി ദൈവത്തെ മുറുകെപ്പിടിക്കുകയും ചെയ്യണം.

അതേസമയം വൈറസിനെപ്രതിരോധിക്കാൻ സർക്കാർ സ്വീകരിക്കുന്ന മുൻകരുതലുകളും പ്രതിരോധപ്രവർത്തനങ്ങളും പ്രശംസനീയമാണെന്നും സഭയുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, വളരെ ശക്തമായ രാജ്യങ്ങളെപ്പോലും വളരെ ഭീകരമായ രീതിയിലാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഇതിന്റെ ആഘാതം വളരെ മാരകവുമാണ്. മനുഷ്യരാശിയെ ബാധിച്ച ഈ വലിയ പ്രതിസന്ധിഘട്ടത്തെ തരണംചെയ്യാൻ പ്രാർത്ഥനയും ഉപവാസവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?