Follow Us On

29

March

2024

Friday

മലങ്കര കത്തോലിക്കാ സഭയില്‍ 31 വരെ പൊതു കുര്‍ബാന ഇല്ല

മലങ്കര കത്തോലിക്കാ സഭയില്‍  31 വരെ പൊതു കുര്‍ബാന ഇല്ല

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ മാസം 31 വരെ മലങ്കര കത്തോലിക്കാ സഭാ ദൈവാലയങ്ങളില്‍ ഞായറാഴ്ചകളിലും ഇടദിവസങ്ങളിലും വിശ്വാസികളുമായി ചേര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയോ ശുശ്രൂഷകളോ ഉണ്ടായിരിക്കില്ല. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മധ്യവേനല്‍ അവധിക്കാലത്ത് ഇടവകകളില്‍ ബൈബിള്‍ ഓറിയന്റേഷന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. മൃതസംസ്‌കാര കര്‍മങ്ങള്‍ ഉണ്ടായാല്‍ ശുശ്രൂഷയില്‍ ഏറ്റവും അടുപ്പമുള്ള ഒരു ചെറിയ സമൂഹം മാത്രം പങ്കുചേരുക. ആളുകള്‍ ഒന്നിച്ച് കൂടുന്ന ഒരു ചടങ്ങും ഈ മാസം 31 വരെ നടത്തരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഞായറാഴ്ചകളിലെയും കടമുള്ള ദിവസങ്ങളിലെയും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കണമെന്നുള്ള സഭാനിബന്ധനയില്‍നിന്ന് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സഭയിലെ വിശ്വാസികള്‍ക്കും സന്യാസിനികള്‍ക്കും വിടുതല്‍ നല്‍കുന്നതായി കര്‍ദിനാള്‍ അറിയിച്ചു.

വൈദികര്‍ പതിവുപോലെ ദൈവാലയങ്ങളിലും സന്യാസഭവനങ്ങളിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വിശ്വാസികള്‍ ഈ സമയങ്ങളില്‍ വീടുകളില്‍ ആത്മീയമായി സംബന്ധിക്കണം. വ്യക്തികളായോ കുടുംബമായോ ദൈവാലയങ്ങളില്‍ എത്തുന്നതിന് തടസമില്ല.

പ്രധാനമന്ത്രി ഞായറാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള ജനതാ കര്‍ഫ്യൂ ഏവരും കൃത്യമായി പാലിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെ രാവിലെ 6.30-ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ ചാപ്പലില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ ട്രിവാന്‍ഡ്രം എന്ന യുട്യൂബ് ചാനലിലൂടെ വീക്ഷിക്കാവുന്നതാണ്. ഹാശാ ആഴ്ചയിലെ ക്രമീകരണങ്ങള്‍ പിന്നീട് അറിയിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?