Follow Us On

29

March

2024

Friday

സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കണം: മാര്‍ ഇഞ്ചനാനിയില്‍

സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കണം: മാര്‍ ഇഞ്ചനാനിയില്‍

താമരശേരി: കൊറോണ കാലത്ത് ഇടവകാതിര്‍ത്തികളില്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെയും ഭക്ഷണമില്ലാതെ വിഷമിക്കുന്നവരെയും സഹായിക്കണമെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.

താമരശേരി രൂപതയിലെ ഇടവകകളിലും മറ്റു സ്ഥാപനങ്ങളിലും ഞായറാഴ്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ജനപങ്കാളിത്തത്തോടെയുള്ള ദിവ്യബലിയര്‍പ്പണം ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടാകില്ലെന്ന് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.

വലിയ ആഴ്ച സംബന്ധമായ കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. രൂപതയിലെ ദൈവജനത്തിന് ഞായറാഴ്ചയും മറ്റു കടമുള്ള ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നതിനുള്ള കടമയില്‍നിന്ന് ഒഴിവ് നല്‍കുന്നതായി ബിഷപ് വ്യക്തമാക്കി.

കെസിബിസിയുടെ ആഹ്വാനപ്രകാരം വിശുദ്ധ കുര്‍ബാനയുടെ ആരാധന ദൈവാലയങ്ങളില്‍ ഉണ്ടാകണം. 27-ന് ഉപവാസത്തോടുകൂടിയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

ദൈവാലയം അടയ്ക്കുകയോ ദൈവജനത്തിന് വ്യക്തിപരമായി വന്ന് പ്രാര്‍ത്ഥിക്കാനുള്ള അവസരം നിഷേധിക്കുകയോ ചെയ്യരുത്. വൈദികരുടെ സാന്നിധ്യം ഇടവകകളില്‍ ഉറപ്പാക്കേണ്ടതാണ്. എന്നാല്‍ ഭവന സന്ദര്‍ശനങ്ങളും രോഗീസന്ദര്‍ശനങ്ങളും ഒഴിവാക്കണം.

ഭവനങ്ങളില്‍ യാമപ്രാര്‍ത്ഥന ചൊല്ലണം. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിന് കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് കരുണക്കൊന്ത ചൊല്ലണം. അതോടൊപ്പം സൗകര്യപ്രദമായ സമയത്ത് ജറീക്കോ പ്രാര്‍ത്ഥന നടത്തണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?